തൃശ്ശൂർ: ചാവക്കാട് തീരത്ത് മത്തി ചാകര. തൊട്ടാപ്പ് ലൈറ്റ് ഹൗസ് മുതൽ അഞ്ചങ്ങാടി വളവ് വരെയുള്ള ഭാഗങ്ങളിലാണ് മത്തി കൂട്ടത്തോടെ കരയിലേക്ക് എത്തിയത്. നേരത്തെ കോഴിക്കോട്ടെ വിവിധ തീരങ്ങളിൽ മത്തി കൂട്ടത്തോടെ അടിഞ്ഞിരുന്നു.
രാവിലെയോടെയായിരുന്നു സംഭവം. തിരമാലയ്‌ക്കൊപ്പം മത്തിയും കരയിലേക്ക് വരികയായിരുന്നു. സംഭവ സമയം ഇവിടെ പ്രദേശവാസികളിൽ ചിലർ ഉണ്ടായിരുന്നു. മത്തി തീരത്തേയ്ക്ക് എത്തിയതോടെ ഇവർ കവറുകളിലാക്കി മടങ്ങി. സംഭവം അറിഞ്ഞ് പ്രദേശവാസികളും അതുവഴി പോയവരും തീരത്തേയ്ക്ക് എത്തി. എല്ലാവരും കവറുകൾ നിറയെ മീനുകളുമായിട്ടാണ് തിരികെ പോയത്. അര മണിക്കൂറോളം ചാള തീരത്തേയ്ക്ക് ഒഴുകിവന്നിരുന്നു.
നേരത്തെ ഭട്ട് റോഡ് തീരത്തും കോന്നാട് തീരത്തുമെല്ലാം മത്തി അടിഞ്ഞിരുന്നു. കടലിനടിയിൽ ചൂട് കൂടുന്നതാണ് ഇത്തരത്തിൽ മത്തികൾ കരയിൽ എത്താൻ കാരണം എന്നായിരുന്നു ഇതിനോട് വിദഗ്ധർ പ്രതികരിച്ചത്. ചാവക്കാട് മത്തിയടിഞ്ഞതും സമാന പ്രതിഭാസത്തിന്റെ ഭാഗമാണെന്നാണ് നിഗമനം.
Discussion about this post