അന്‍ജീര്‍ അഥവാ അത്തിപ്പഴം ഒരു ജനപ്രിയവും പോഷകസമൃദ്ധവുമായ പഴമാണ്. നിരവധി ആരോഗ്യഗുണങ്ങളുള്ള അത്തിപ്പഴം കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും പേശികളെ ശക്തിപ്പെടുത്തുകയും ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ പഴം ഒരു നോണ്‍വെജ് വിഭാഗത്തില്‍പ്പെടുന്ന ഒന്നാണെന്നാണ് ചില വിദഗ്ധര്‍ പറയുന്നു.
അത്തിപ്പഴവും കടന്നലും
അത്തിയിലെ പരാഗണം നടന്നതിന് പിന്നാലെ ഒരു പെണ്‍ കടന്നല്‍ അത്തിപ്പൂവിന്റെ ഒരു ചെറിയ ദ്വാരത്തില്‍ മുട്ടയിടാന്‍ കയറിക്കൂടുന്നു. അങ്ങനെ ചെയ്യുമ്പോള്‍,കടന്നലിന്റെ ചിറകുകളും ആന്റിനകളും പലപ്പോഴും ഒടിഞ്ഞുപോകുന്നു പിന്നീട് അതിന് പുറത്തുകടക്കാന്‍ കഴിയില്ല. അത്തിപ്പഴത്തിനുള്ളില്‍ ചാകുന്ന അതിന്റെ ശരീരഭാഗങ്ങള്‍ അത്തിപ്പഴം വലിച്ചെടുക്കുന്നു. പഴത്തിലെ എന്‍സൈമുകള്‍ ശരീരത്തെ ആഗിരണം ചെയ്യുന്നു.
കടന്നലിന്റെ ശരീരത്തെ ദഹിപ്പിക്കാന്‍ ഫിസിന്‍ എന്ന പ്രത്യേക എന്‍സൈമാണ് അത്തിപ്പഴം ഉപയോഗിക്കുന്നു, അത് പ്രോട്ടീനായി വിഘടിക്കുന്നു. കടന്നലിന്റെ മുട്ടകള്‍ അത്തിപ്പഴത്തിനുള്ളില്‍ വിരിയുന്നു, ലാര്‍വകള്‍ വളരുകയും ഒടുവില്‍ പുറത്തേക്ക് ഇഴഞ്ഞു പോവുകയും ചെയ്യുന്നു.
അതിനാല്‍, തന്നെ അത്തിപ്പഴം പൂര്‍ണ്ണമായും ഒരു സസ്യഫലമെന്ന് പറയാന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Discussion about this post