ന്യൂഡൽഹി: ഗുരു നാനാക്ക് ജയന്തിയുടെ ഭാഗമായി ഇന്ത്യയിലെ സിഖ് തീർത്ഥാടകർക്ക് വിസ അനുവദിച്ച് പാകിസ്താൻ. മൂവായിരം വിസകളാണ് പാകിസ്താൻ അനുവദിച്ചത്. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷൻ ആണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിസ അനുവദിച്ചത്. ഇതോടെ ഇന്ത്യയിലെ സിഖ് തീർത്ഥാടകർക്ക് തീർത്ഥാടനത്തിനുള്ള തടസ്സമാണ് ഇതോടെ നീങ്ങിയത്.
സിഖ് തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് പ്രാർത്ഥന നടത്തിയാണ് സിഖ് മതവിശ്വാസികൾ ഗുരു നാനാക്ക് ജയന്തി ആഘോഷിക്കാറുള്ളത്. ദേരാ സാഹിബ്, പഞ്ചാ സാഹിബ്, നാൻകന സാഹിബ്, കർതാപൂർ സാഹിബ് എന്നിവയാണ് സിഖ് വിശ്വാസികളുടെ തീർത്ഥാടന കേന്ദ്രങ്ങൾ. എന്നാൽ ഇവിടെ എത്തണമെങ്കിൽ വിസ ആവശ്യമാണ്. 1974 മുതലുള്ള രീതിയാണ് ഇത്. ഇവിടെ 14 മുതൽ 23 വരെയാണ് ഇന്ത്യയിലെ വിശ്വാസികൾക്ക് തീർത്ഥാടനം നടത്താൻ അനുമതിയുള്ളത്. ഉഭയകക്ഷി പ്രോട്ടോകോൾ അനുസരിച്ചാണ് വിസ നൽകുന്നത്. അതേസമയം വിസ അനുവദിച്ചതിന് പിന്നാലെ തീർത്ഥാടനത്തിനായി ഇന്ത്യയിലുള്ള തീർത്ഥാടകരെ സ്വാഗതം ചെയ്യുകയാണെന്ന് പാകിസ്താൻ ഹൈക്കമ്മീഷൻ എക്‌സിൽ കുറിച്ചു.
ചാന്ദ്രമാസത്തിലെ ചന്ദ്രഗ്രഹണമാണ് ഗുരു നാനാക്ക് ജയന്തിയായി ആയി ആഘോഷിക്കാറുള്ളത്. ഇക്കുറി നവംബർ 15 നാണ് ഈ ദിനം. ആഘോഷത്തിനായുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ തീർത്ഥാടന കേന്ദ്രങ്ങളിൽ പൂർത്തിയായിട്ടുണ്ട്. എല്ലാ വർഷവും ഈ ദിനത്തിൽ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് തീർത്ഥാടന കേന്ദ്രങ്ങളിൽ എത്താറുള്ളത്.
Discussion about this post