ലണ്ടൻ: ഏതെങ്കിലും ഒരു കാര്യത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. ഇതിനായി അശ്രാന്ത പരിശ്രമം നടത്തുന്നവരാണ് ഇതിൽ ഭൂരിഭാഗം. എന്നാൽ ചിലരാകട്ടെ ഇതിനോടകം തന്നെ ഗിന്നസ് വേൾഡ് റെക്കോർഡ് കൈപ്പിടിയിൽ ഒതുക്കിയിട്ടുണ്ട്.
ഒളിമ്പിക്‌സിൽ ഏറ്റവും കൂടുതൽ ഭാരം എടുക്കുന്നത് മുതൽ ഒരു മുട്ട എറിയുന്ന ദൂരം വരെ വേൾഡ് റെക്കോർഡിൽ ഇടം പിടിക്കും. ഒരാൾ ഉണ്ടാക്കിയെടുത്ത റെക്കോർഡ് തന്നെ തകർക്കാനും സാധിക്കും. പലർക്കും മറ്റൊരാളുടെ റെക്കോർഡ് അനായാസം തകർക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ബ്രിട്ടീഷുകാരനായ ആൻഡ്രൂ സ്റ്റാന്റണിന്റെ റെക്കോർഡ് തകർക്കാൻ മുതിരുന്നവർ അൽപ്പം വിയർക്കും. ഇതിന് കാരണമുണ്ട്.
മൂത്രം ഒഴിച്ചാണ് ആൻഡ്രൂ ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം പിടിച്ചിരിക്കുന്നത്. ഇത് കേൾക്കുമ്പോൾ മൂത്രം ഒഴിച്ചാൽ റെക്കോർഡ് ലഭിക്കുമോ എന്ന ചിന്ത നമ്മുടെ മനസിലേക്ക് എത്തിയേക്കാം. എന്നാൽ ലഭിക്കുമെന്നാണ് ആൻഡ്രൂവിന്റെ ജീവിതം തെളിയിക്കുന്നത്. 2018 ലായിരുന്നു അദ്ദേഹത്തെ തേടി ഈ നേട്ടം എത്തുന്നത്.
മനുഷ്യരിൽ ആരും തന്നെ സാധാരണയായി മിനിറ്റുകളോളം മൂത്രമൊഴിക്കാറില്ല. 30 സെക്കന്റിനുള്ളിൽ തന്നെ മൂത്രം മുഴുവനായി പുറത്ത് പോകാറുണ്ട്. എന്നാൽ ആൻഡ്രൂ 508 സെക്കന്റ് അഥവാ എട്ട് മിനിറ്റ് നേരമാണ് മൂത്രമൊഴിച്ചത്. ഇതാണ് അദ്ദേഹത്തിന് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടികൊടുത്തത്.
സാധാരണയായി ഒരാളുടെ മൂത്രാശയത്തിന് 600 മില്ലീ ലിറ്റർ മൂത്രമാണ് വഹിക്കാൻ കഴിയുക. എന്നാൽ അദ്ദേഹത്തിന്റെ മൂത്രാശയത്തിന് ഇതിന്റെ ഇരട്ടി വഹിക്കാനുള്ള ശേഷിയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. മനശാസ്ത്രപരമായ പ്രത്യേകതകളെ തുടർന്നാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നും ഗവേഷകർ വ്യക്തമാക്കുന്നു.
Discussion about this post