മുനമ്പം; നാനാ മതസ്ഥരുടെ ഭൂമി കയ്യേറാൻ വഖഫ് ബോർഡ് നടത്തുന്ന ശ്രമത്തിനെതിരെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി വർക്കല നിയോജകമണ്ഡലം യൂണിറ്റ് യോഗം ചേർന്ന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പാർട്ടിയുടെ സംസ്ഥാന നേതാക്കൾ നാഷണൽ ഹിന്ദു ലീഗുമായി ചേർന്ന് മുനമ്പം വേളാങ്കണ്ണി പള്ളിമുറ്റം സന്ദർശിച്ച് അവിടെ നടക്കുന്ന സമരത്തിന് ഈയിടെ ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു.
DSJP യുടെ വർക്കല 29 ആം വാർഡ് പ്രസിഡൻറ് കേരളകുമാർ അധ്യക്ഷൻ ആയുള്ള യോഗത്തിൽ വഖഫ് ബോർഡിനെതിരെ മുഖ്യധാര രാഷ്ട്രീയപാർട്ടികൾ മൃത സമീപനം സ്വീകരിക്കുന്നതിനെ യോഗം അപലപിച്ചു. സമാന മനസ്കരായ മറ്റു പാർട്ടികളുമായി ചേർന്ന് വർക്കലയിൽ വഖഫ് വിരുദ്ധ പൊതുയോഗം സംഘടിപ്പിക്കുന്നതിന് മുൻകൈയെടുക്കാൻ യോഗം തീരുമാനിച്ചു.
ഡി എസ് ജെ പി വനിതാ സംഘം പ്രസിഡൻറ് ശാലിനി, വർക്കല നിയോജകമണ്ഡലം പ്രസിഡൻറ് വിജയകുമാരൻ നായർ, സെക്രട്ടറി രാജൻ കൂരക്കണ്ണി, മറ്റു നേതാക്കളായ ബിജു, ഉണ്ണികൃഷ്ണൻ നായർ, സന്തോഷ് കുഴിവിള, ഹരി തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു.
വരും തെരഞ്ഞെടുപ്പിൽ വർക്കലയിൽ 10 വാർഡുകളിൽ ഡി എസ് ജെ പി ശക്തമായ പ്രകടനം കാഴ്ചവയ്ക്കുമെന്ന് പാർട്ടി സംസ്ഥാനപ്രസിഡൻറ് കെഎസ്ആർ മേനോൻ അറിയിച്ചു.
Discussion about this post