ന്യൂഡൽഹി :ഒന്നിന്ന് പിന്നാലെ റിച്ചാർച്ച് പ്ലാനുമായി എത്തുകയാണ് ബിഎസ്എൻഎൽ. ഇപ്പോഴിതാ എത്തിയിരിക്കുന്നത് 250 രൂപയ്ക്ക് താഴെയുള്ള ഒരു പ്ലാനുമായാണ്. 45 ദിവസം കാലാവധിയുള്ള ഓഫറാണിത്.
എല്ലാ നെറ്റ്വർക്കുകളിലേക്കും പരിധിയില്ലാതെ വിളിക്കാം. പ്രതിദിനം 100 എസ്എംഎസ് സൗജന്യമാണ്. ഈ പ്ലാൻ അനുസരിച്ച് പ്രതിദിനം രണ്ടു ജിബി ഡേറ്റയാണ് ലഭിക്കുക. 45 ദിവസം കാലാവധിയുള്ള ഈ പ്രീപെയ്ഡ് പ്ലാനിന് 249 രൂപയാണ് താരിഫ് ആയി വരിക.
നൂറ് ദിവസം കാലാവധിയുള്ള 700 രൂപയിൽ താഴെ താരിഫ് വരുന്ന മൂന്ന് പ്രീ പെയ്ഡ് റീച്ചാർജ് പ്ലാനുകളും ബിഎസ്എൻഎല്ലിനുണ്ട്. 699, 666, 397, എന്നിങ്ങനെ താരിഫ് വരുന്നതാണ് ഈ മൂന്ന് റീച്ചാർജ് പ്ലാനുകൾ.
Discussion about this post