വാഹന പ്രേമികള്‍ക്ക് സുവര്‍ണാവസരമൊരുക്കി മഹീന്ദ്ര ആൻഡ് മഹീന്ദ്ര അതിൻ്റെ ഏറ്റവും ജനപ്രിയവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതുമായ സ്കോർപിയോ-എൻ എസ്‌യുവിയിൽ വന്‍ വിലക്കിഴിവ്. ന്യൂ ഇയർ സ്റ്റോക്ക് ക്ലിയറൻസ് സെയിലിന്റെ ഭാഗമായാണ് ഈ മാസം കിടിലന്‍ പ്രൈസില്‍ കമ്പനി സ്കോർപിയോ-എൻ എസ്‌യുവി നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ഡിസംബർ 31 വരെ അല്ലെങ്കിൽ കാർ സ്റ്റോക്കിൽ തുടരുന്നത് വരെ ഈ ഓഫറിൻ്റെ ആനുകൂല്യം ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. 50,000 രൂപ ക്യാഷ് കിഴിവാണ് ഈ എസ്‌യുവിക്ക് കമ്പനി നൽകുന്നത്. 13.61 ലക്ഷം രൂപയാണ് സ്കോർപിയോയുടെ പ്രാരംഭ എക്‌സ് ഷോറൂം വില.
സ്‌കോർപിയോ എൻ-ൽ പുതിയ സിംഗിൾ ഗ്രിൽ നൽകിയിട്ടുണ്ട്. അതിൽ ക്രോം ഫിനിഷിംഗ് ദൃശ്യമാണ്. വണ്ടിയുടെ മുൻഭാഗത്തിൻ്റെ ഭംഗി ഉയർത്തിക്കൊണ്ട് കമ്പനിയുടെ പുതിയ ലോഗോ ഗ്രില്ലിൽ കാണാം. പുതുതായി രൂപകൽപന ചെയ്ത എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പുതിയ ഫോഗ് ലാമ്പ് ഹൗസിംഗോടുകൂടിയ പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പർ, സി ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഷഡ്ഭുജാകൃതിയിലുള്ള ലോവർ ഗ്രിൽ ഇൻസേർട്ട് ഉള്ള വിശാലമായ സെൻട്രൽ എയർ ഇൻലെറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ക്രോം ചെയ്ത ഡോർ ഹാൻഡിലുകൾ, ക്രോം ചെയ്ത വിൻഡോ ലൈൻ, ശക്തമായ റൂഫ് റെയിലുകൾ, സൈഡ്-ഹിംഗ്ഡ് ഡോറുകളോട് കൂടിയ ട്വീക്ക് ചെയ്ത ബോണറ്റ്, ബൂട്ട്ലിഡ്, പുതുക്കിയ പിൻ ബമ്പർ, പുതിയ ലംബമായ എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. സ്കോർപിയോ N-ന് ഒരു എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ ഉണ്ട്.
Discussion about this post