ന്യൂഡൽഹി : വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് യുവാക്കളെ പ്രേത്സാഹിപ്പിക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ വഡ്താലിലെ ശ്രീ സ്വാമിനാരായണ മന്ദിറിന്റെ 200 -ാം വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഞാനും നിങ്ങളും നമ്മൾ എല്ലാവരും ഒരു വികസിത ഭാരത്തതിനായി ആളുകളെ പേത്സാഹിപ്പിക്കണം. വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ ആളുക്കളെ പ്രത്യേകിച്ച് യുവമനസ്സുകളെ പ്രോത്സാഹിപ്പിക്കണം. അത് സാക്ഷാത്കരിക്കാൻ പ്രത്യേകിച്ച് യുവ മനസ്സുകളെ പോത്സാഹിപ്പിക്കണം എന്ന് മോദി പറഞ്ഞു.
മറ്റു രാജ്യങ്ങളിലെ നേതാക്കളെ കാണുമ്പോൾ അവർ ഇപ്പോഴും എന്നോട് പറയും. ഇന്ത്യയിൽ നിന്നുള്ള യുവാക്കൾ അവരുടെ രാജ്യങ്ങളിൽ വന്ന് ജോലി ചെയ്യണമെന്ന് ആവർ ആഗ്രഹിക്കുന്നു എന്ന്. കാരണം അവർ ഇന്ത്യൻ യുവാക്കളുടെ കഴിവുകളിൽ ആകൃഷ്ടരാകുന്നു എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു .
മയക്കുമരുന്ന് ദുരുപയോഗത്തിൽ നിന്നും ആസക്തയിൽ നിന്നും യുവാക്കളെ സംരക്ഷിക്കേണ്ടത് പ്രധാനമാണെന്ന് മോദി പറഞ്ഞു. അതിനായി നമ്മൾ നിരന്തരം പ്രവർത്തിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമാണ് നമ്മുടെ രാജ്യം വികസിക്കുകയുള്ളൂ എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post