ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് തെറ്റായ പ്രസ്താവനകൾ നടത്തുകയും സംസ്ഥാനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ നുണ പ്രചാരണങ്ങള്‍ നടത്തുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ കടുത്ത ലംഘനത്തിന് രാഹുല്‍ ഗാന്ധിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിച്ചതിന് രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി സംസ്ഥാനങ്ങളെ പരസ്പരം ശത്രുക്കളാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു.
കഴിഞ്ഞ ദിവസം അദ്ദേഹം വീണ്ടും ഭരണഘടന ഉയർത്തിക്കൊണ്ട് വന്നു. ബിജെപി ഭരണഘടനയെ തകർക്കാൻ പോവുകയാണെന്ന് അദ്ദേഹം വീണ്ടും നുണ പ്രചാരണങ്ങള്‍ നടത്തുന്നു. ഇത് തെറ്റാണ്. രാഹുല്‍ ഗാന്ധിയുടെ ഈ പ്രവൃത്തി നിർത്തണമെന്ന് താങ്കൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിക്ക് ഇതൊരു ശീലമായി മാറിയിരിക്കുന്നു. മുന്നറിയിപ്പുകളും നോട്ടീസുകളും അവഗണിച്ച് കൊണ്ട് ഇതില്‍ ഈ നുണ പ്രചാരണങ്ങളില്‍ നിന്നും പിന്തിരിയാന്‍
അദ്ദേഹം തയാറല്ല. അതുകൊണ്ട് തന്നെ, ഭാരതീയ ന്യായ് സൻഹിതയുടെ 353 വകുപ്പ് പ്രകാരം രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് തങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
Discussion about this post