കോയമ്പത്തൂര്‍: ബീപ് ഗാന വിവാദത്തെത്തുടര്‍ന്നുള്ള കേസില്‍ തമിഴ് നടന് ചിലമ്പരശന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ചിമ്പുവിനെ ഇന്നുതന്നെ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കും.
അനിരുദ്ധ് എഴുതി, ചിട്ടപ്പെടുത്തി ചിമ്പു പാടിയ ബീപ്പ് സോംഗില്‍ സ്ത്രീകളെ അപമാനിയ്ക്കുന്ന പദപ്രയോഗങ്ങള്‍ ഉണ്ടെന്നാണ് ആരോപണം. ഇരുവരും സ്വകാര്യമായി റെക്കോര്‍ഡ് ചെയ്ത ഗാനം ആരോ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു.
ഇതിനു പിന്നാലെ പാട്ടില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുളള പദപ്രയോഗങ്ങളുണ്ടെന്നാരോപിച്ച് സ്ത്രീസംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് ജനാധിപത്യ മഹിളാ അസോസിയേഷന് പൊലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ ചിമ്പുവിന്റെയും സംഗീത സംവിധായകന് അനിരുദ്ധിന്റെയും പേരില്‍ പൊലീസ് കേസെടുത്തു.
അതേ സമയം ഇന്റര്‍നെറ്റിലൂടെ പ്രചരിച്ച വിവാദ ഗാനത്തിന്റെ പേരില്‍ പത്തോളം കേസുകളാണു ചിമ്പുവിന്റെയും സംഗീത സംവിധായകന് അനിരുദ്ധിന്റെയും പേരിലുള്ളത്.
Discussion about this post