ഇംഫാൽ; മണിപ്പൂരിൽ സിആർപിഎഫ് ക്യാമ്പനിന് നേരെ കുക്കി തീവ്രവാദികളുടെ ആക്രമണം. ജിരിബാം ജില്ലയിലെ ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതിനെ തുടർന്ന് സൈന്യം നടത്തിയ തിരിച്ചടിയിലിൽ 11 തീവ്രവാദികൾ കൊല്ലപ്പെട്ടു. ഓപ്പറേഷനിൽ രണ്ട് ജവാൻമാർക്ക് പരിക്കേറ്റു.
ബോറോബെക്കെര പോലീസ് സ്റ്റേഷന് പരിധിയിലെ ജകുരധോർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ യൂണിഫോമിൽ എത്തിയ തീവ്രവാദികൾ കൊല്ലപ്പെട്ടെന്നാണ് വിവരം.പ്രദേശത്തെ മൈതേയ് ഗ്രാമത്തിന് നേരെ തീവ്രവാദികൾ നിരവധി റൗണ്ട് വെടിയുതിർക്കുകയും കടകൾക്ക് തീയിടുകയും ചെയ്തതായി ആരോപണമുണ്ട്.
ആയുധങ്ങളുമായെത്തിയ കുക്കികൾ സൈനിക ക്യാംപിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഇവർ നേരത്തെ ബോറോബെക്ര പൊലീസ് സ്റ്റേഷനും ആക്രമിക്കുകയും ചെയ്തു. കൊല്ലപ്പെട്ട കുക്കികളുടെ കയ്യിൽ നിന്നും നിരവധി ആയുധങ്ങൾ സൈന്യം പിടിച്ചെടുത്തു.
Discussion about this post