കോഴിക്കോട്: ആർജെഡിയിൽ നിന്നും രാജിവച്ച വനിതാ കൗൺസിലർക്ക് നേരെ എൽഡിഎഫ് പ്രവർത്തകരുടെ ആക്രമണം. കൗൺസിലറെ അകാരണമായി മർദ്ദിയ്ക്കുകയും ചെരുപ്പ്മാല അണിയിക്കാൻ ശ്രമിക്കുകയും ചെയ്തു. ആർജെഡി വിട്ട് ലീഗിൽ ചേർന്ന ഷനൂബിയയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായയത്. ഫറോക്ക് നഗരസഭയിലെ കൗൺസിലർ ആണ് ഷനൂബി.
ഇന്നലെ നടന്ന കൗൺസിലിനിടെ ആയിരുന്നു സംഭവം. യോഗം തുടങ്ങാനിരിക്കെ ഇവിടേയ്ക്ക് മോശം മുദ്രാവാക്യങ്ങളുമായി സിപിഎം അംഗങ്ങൾ എത്തുകയായിരുന്നു. ഇവിടേയ്ക്ക് എത്തിയ സിപിഎം കൗൺസിലർമാർ ഷനൂബി പാർട്ടിവിട്ടതിൽ പ്രതിഷേധിച്ച് ചെരുപ്പ് മാല അണിയിപ്പിക്കാൻ ശ്രമം നടത്തി. ചെരുപ്പ് മാലയുമായി ഷനൂബിയുടെ അടുത്ത് എത്തിയ സിപിഎം അംഗങ്ങളെ യുഡിഎഫ് അംഗങ്ങൾ തടഞ്ഞു. ഇതോടെ നഗരസഭയ്ക്കുള്ളിൽ സംഘർഷം ഉണ്ടാകുകയായിരുന്നു. ഇതിനിടെ ഇവർ ഷനൂബിയയെയും ആക്രമിച്ചു. ആക്രമണത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷനൂബി ആശുപത്രിയിൽ ചികിത്സ തേടി.
സിപിഎം അംഗങ്ങൾ പക വീട്ടിയതാണെന്ന് സംഭവത്തിന് പിന്നാലെ ഷനൂബി പറഞ്ഞു. തന്നെ ശാരീരികമായും മാനസികമായും ആക്രമിച്ചു. ക്രൂരമായ പകവീട്ടലാണ് ഉണ്ടായത്. സിപിഎം കൌൺസിലർമാരാണ് ഏറ്റവും മോശമായി പെരുമാറിയത്. കൗൺസിൽ യോഗം തുടരാനിരിക്കെ ഇവർ മുദ്രാവാക്യങ്ങളുമായി എത്തി ചെരുപ്പ് മാല അണിയിക്കാൻ ശ്രമം നടത്തുകയായിരുന്നു. സ്ത്രീയെന്ന പരിഗണന പോലും നൽകാതെ ആക്രമിച്ചുവെന്നും ഷബൂനിയ പ്രതികരിച്ചു.
Discussion about this post