കൊച്ചി; സർക്കാർ നടപടിയിൽ പ്രതികരിച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്ത്. ജീവിതത്തിൽ ആദ്യമായി കിട്ടിയ സസ്‌പെൻഷൻ ആണിതെന്നും ഓഡർ കൈപറ്റിയതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. താൻ ഭരണഘടനയിലാണ് വിശ്വസിക്കുന്നത്. ഫ്രീഡം ഓഫ് സ്പീച്ച് എന്നാൽ എതിർത്ത് പറയാനുള്ള അവകാശം കൂടിയാണെന്നും എൻ പ്രശാന്ത് പറഞ്ഞു.
ജീവിതത്തിൽ ആദ്യമായി കിട്ടിയ സസ്‌പെൻഷനാണ്. അഞ്ച് കൊല്ലം സർക്കാർ ലോ കോളേജിൽ പഠിച്ചു. എന്നിട്ട് പോലും ഒരു സസ്‌പെൻഷൻ കിട്ടിയില്ല. ഭരണഘടനയുടെ മാഹാത്മ്യത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. ശരിയെന്ന് തോന്നുന്നത് പറയുന്നതിൽ തെറ്റില്ലെന്നാണ് അഭിപ്രായം. താനിതുവരെ ഒരു ചട്ടവും ലംഘിച്ചിട്ടില്ല. മലയാളത്തിൽ ഒരുപാട് പ്രയോഗങ്ങളുണ്ട്. അത് ഭാഷാപരമായ സംഭവമാണ്. പ്രത്യേകിച്ച് സിനിമയുമായി ബന്ധപ്പെട്ടൊക്കെ പ്രയോഗങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവരെയും സുഖിപ്പിച്ചു സംസാരിക്കുക എന്നത് നടക്കില്ല. നമുക്ക് ബാധകമായിട്ടുള്ളത് കോഡ് ഓഫ് കണ്ടക്ട് ആണ്. സസ്‌പെൻഷൻ ഉത്തരവ് പരിശോധിച്ച ശേഷം മറ്റ് പ്രതികരണങ്ങൾ നടത്താമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post