ചെന്നൈ: ക്ലാസ് റൂമിൽ സംസാരിച്ചതിന്റെ പേരില്‍ വിദ്യാർത്ഥികളോട് പ്രധാനനാദ്ധ്യാപികയുടെ ക്രൂരത. ഒരു പെൺകുട്ടി അടക്കം അഞ്ചോളം വിദ്യാർത്ഥികളുടെ വായിൽ ടേപ് ഒട്ടിച്ചു. തഞ്ചാവൂരിൽ ആണ് സംഭവം.
സംഭവത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് വിദ്യാർത്ഥികളുടെ നേര്‍ക്ക് ഇത്തരം ക്രൂരത അരങ്ങേറിയത്. രക്ഷാകര്‍ത്താക്കള്‍ സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.
ടേപ്പ് ഒട്ടിച്ചു നാലു മണിക്കൂറോളം കുട്ടികളെ ക്ലാസില്‍ നിർത്തിയതായി പരാതിയില്‍ പറയുന്നു. ഇതോടെ ഒരു കുട്ടിയുടെ വായിൽനിന്നു രക്തം വന്നു. ചില കുട്ടികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതായും പരാതിയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ മാസം 21നാണ് സംഭവം നടന്നത്. ഇതിന്റെ ചിത്രങ്ങൾ സ്കൂളിലെ മറ്റൊരു അദ്ധ്യാപിക മാതാപിതാക്കൾക്ക് അയച്ച് കുടുക്കുകയായിരുന്നു. തുടർന്ന് ഇവർ കളക്ടർക്കു പരാതി നല്‍കി.
Discussion about this post