കണ്ണൂർ: തളിപ്പറമ്പ് കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന ആചാര ലംഘനത്തിൽ പോലീസിൽ പരാതി നൽകി ഭക്തജന കൂട്ടായ്മ. ആചാരലംഘനം നത്തിയ ഇസ്ലാമിക സംഘടനയിൽപ്പെട്ട ആളുകൾക്കെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് പരാതി. സമാന രീതിയിലുള്ള അനധികൃത പ്രവേശനങ്ങൾ തടഞ്ഞ് സുരക്ഷ ഉറപ്പാക്കണം എന്നും പോലീസിന് നൽകിയ പരാതിയിൽ ഭക്തജന കൂട്ടായ്മ ആവഷ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ മാസം 31 ന് പൈതൃക യാത്ര എന്ന പരിപാടിയ്ക്കിടെയാണ് ക്ഷേത്രത്തിൽ ആചാര ലംഘനം ഉണ്ടായിട്ടുള്ളത് എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. വൈകുന്നേരം നാല് മണിയ്ക്ക് വളപട്ടണം പഞ്ചായത്ത് 10ാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി 40 ഓളം അഹിന്ദുക്കൾ സംഘടികമായി ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് വരികയും, ഇവിടെ മൈക്ക് ഉപയോഗിച്ച് പ്രസംഗിയ്ക്കുകയും ചെയ്തു. ഇത്തരം ആചാര ലംഘനങ്ങൾ ക്ഷേത്ര ചൈതന്യ ലോപത്തിനും ഭക്തജന ആശങ്കയ്ക്കും മറ്റ് ദോഷങ്ങൾക്കും ഹേതുവായേക്കാവുന്നതാണ്. മുഖ്യമന്ത്രി തീവ്രവാദ സംഘടന എന്ന് വിശേഷിപ്പിച്ച ജമാഅത്ത് ഇസ്ലാമി പ്രസ്ഥാനത്തിന്റെ ഭാഗമായ വ്യക്തികൾ ഉൾപ്പെടെ ക്ഷേത്ര പരിസരത്ത് പ്രവേശിച്ചത് സദുദ്ദേശപരമല്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
അനുവാദമില്ലാതെയാണ് ക്ഷേത്രപരിസരത്ത് പ്രവേശിച്ചത് എങ്കിൽ അത് അനധികൃതമാണെന്ന് പരിഗണിച്ച് ക്ഷേത്രത്തിന്റെ സുരക്ഷയും ശുദ്ധിയും പരിപാവനയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ക്ഷേത്രാചാര ലംഘനം നടന്നതിനാൽ ഉചിതമായ പരിഹാരം നടത്താൻ വേണ്ട നടപടികൾ ദേവസ്വം സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.
ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കുന്നതിനും അനധികൃത പ്രവേശനങ്ങൾ തടഞ്ഞ് സുരക്ഷ ഉറപ്പാക്കുന്നതിനും ക്ഷേത്രാചാര നിർദ്ദേശങ്ങൾ രേഖപ്പെടുത്തിയ ഒരു ബോർഡ് ഗോപുരത്തിൽ വയ്ക്കണമെന്നും, ക്ഷേത്രനട അടഞ്ഞിരിക്കുന്ന സമയങ്ങളിൽ കൃത്യമായി ഗോപുരത്തിന്റെ വാതിൽ അടച്ച് പൂട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പ്രതീക്ഷിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.
Discussion about this post