ബംഗളൂരു: കന്നഡ സൂപ്പർതാരം യഷ് നായകനായകുന്ന ഗീതുമോഹൻദാസ് ചിത്രത്തിന് വീണ്ടും പ്രതിസന്ധി. ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസെടുത്തു. ടോക്‌സിക് എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കർണാട വനംവകുപ്പാണ് കേസെടുത്തത്. നിർമ്മാതാവിന് പുറമേ മറ്റു രണ്ടുപേരേയും പ്രതിചേർത്തിട്ടുണ്ട്. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് കേസെടുത്തത്.
നിർമാതാക്കളായ കെ.വി.എൻ. മാസ്റ്റർമൈൻഡ് ക്രിയേഷൻസ്, കനറാ ബാങ്ക് ജനറൽ മാനേജർ, എച്ച്.എം.ടി. ജനറൽ മാനേജർ എന്നിവർക്കെതിരെ 1963-ലെ കർണാടക വനംവകുപ്പ് നിയമം പ്രകാരമാണ് കേസെടുത്തത്.
സിനിമയുടെ ചിത്രീകരണത്തിനായി ബെംഗളുരു പീനിയയിൽ എച്ച് എം ടിയുടെ അധീനതയിലുള്ള വനഭൂമിയിൽ നിന്ന് നൂറുകണക്കിന് മരങ്ങൾ വെട്ടിമാറ്റിയതിനെ തുടർന്ന വനം വകുപ്പ് ചിത്രീകരണം നിർത്തി വെപ്പിച്ചിരുന്നു. കർണാടക വനംമന്ത്രി ഈശ്വർ ഖൻഡ്രെ സ്ഥലത്ത് പരിശോധന നടത്തി സിനിമാ ചിത്രീകരണത്തിനായി നൂറുകണക്കിന് മരങ്ങൾ അനധികൃതമായി മുറിച്ചുമാറ്റിയെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
കേന്ദ്ര സർക്കാർ സ്ഥാപനമായ എച്ച്.എം.ടി.യും സംസ്ഥാന വനംവകുപ്പും തമ്മിൽ പീനിയയിലെ 599 ഏക്കർ ഭൂമിയുടെ പേരിലുള്ള തർക്കത്തിലാണ് യഷ് സിനിമാ സംഘം പെട്ടുപോയത്.
Discussion about this post