സീരിയലുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് അവന്തിക മോഹൻ. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത ശിവകാമി എന്ന സീരിയലിലൂടെയാണ് തുടക്കം. യക്ഷി ഫെയിത്ത്ഫുളി യുവർസ് എന്ന ചിത്രത്തിലൂടെയാണ് അവന്തിക മോഹന്റെ അഭിനായരങ്ങേറ്റം. മോഡലിങിലൂടെ സിനിമയിലെത്തിയ നടി പിന്നീട് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, മിസ്റ്റർ ബീൻ, അലമാര തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. നിലവിൽ മണിമുത്ത് എന്ന സീരിയലിൽ അഭിനയിക്കുകയാണ് നടി.
തമിഴ് – തെലുങ്ക് – കന്നട സിനിമകളിലും ഭാഗ്യ പരീക്ഷണങ്ങൾ നടത്തിയ അവന്തിക മോഹൻ പക്ഷേ ശ്രദ്ധിയ്ക്കപ്പെട്ടത് സീരിയൽ ലോകത്തേക്ക് എത്തിയതിന് ശേഷമാണ്. സിനിമകൾ ചെയ്യുമ്പോൾ തന്നെ സീരിയലുകളിലും അവന്തിക സജീവമായിരുന്നു.
ഇപ്പോഴിതാ താരം ബെല്ലി ഡാൻസ് വീഡിയോ പങ്കുവച്ചിരിക്കുകയാണ്. അവന്തികയുടെ ബെല്ലി ഡാൻസിന് ആരാധകരും വിമർശകരും ഏറെയാണ്. വിമർശകർക്കുള്ള ഒരു മറുപടി നേരത്തെ തന്നെ ക്യാപ്ഷനായി താരം നൽകിയിട്ടുമുണ്ട്. ‘എനിക്ക് ബെല്ലി ഡാൻസിനെ കുറിച്ച് പറയാനുള്ളത്, ഞാൻ അത് ചെയ്യുമ്പോൾ എന്റെ ശരീരം മുഴുവനും സന്തോഷിക്കുന്നു’ എന്നാണ് നടി ഡാൻസിനൊപ്പം പറഞ്ഞത്. താരത്തെ വിമർശിച്ചുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. എന്നാൽ ഇതിനൊന്നും മറുപടി നൽകാൻ അവന്തിക ഇതേവരെ തയ്യാറായിട്ടില്ല.
പ്രിയങ്ക മോഹൻ എന്നാണ് അവന്തികയുടെ യഥാർത്ഥ പേര്. ഒരു തമിഴ് സിനിമ ചെയ്യുന്നതിനിടയിലാണത്രെ അവന്തിക എന്ന പേരിലേക്ക് മാറിയത്. ഡാൻസിനോട് തനിക്ക് ഒടുക്കത്ത ഇഷ്ടമാണ്. ഡാൻസ് ചെയ്യാൻ തുടങ്ങിയാൽ ഭക്ഷണം പോലും വേണ്ട എന്നുമാണ് അവന്തിക പറഞ്ഞിട്ടുള്ളത്.
Discussion about this post