എറണാകുളം: തന്റെ ജീവിതത്തിൽ ഉണ്ടായ സംഭവ വികാസങ്ങൾക്ക് പഴി കേൾക്കേണ്ടിവന്നത് മാതാപിതാക്കൾ ആണെന്ന് ഗായിക അമൃത സുരേഷ്. വളർത്തുദോഷം എന്നാണ് എല്ലാവരും പറഞ്ഞത്. ഒരുപാട് കരഞ്ഞിട്ടുണ്ട്. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അമൃത പറഞ്ഞു. അമൃതം ഗമയ യൂട്യൂബ് ചാനലിൽ സഹോദരിയ്‌ക്കൊപ്പമുള്ള വ്‌ളോഗിൽ സംസാരിക്കുകയായിരുന്നു അമൃത.
എന്റെ ജീവി.തത്തിൽ ഉണ്ടായ സംഭവങ്ങൾ കാരണം പഴി കേൾക്കേണ്ടി വന്നത് വീട്ടുകാർ ആയിരുന്നു. 14 വർഷമാണ് എന്റെ കുടുംബം ഇതെല്ലാം കേൾക്കേണ്ടിവന്നത്. ഞാൻ ഒന്നും പുറത്ത് പറയാത്തത് കൊണ്ടാണ് ഇത്. ഇപ്പോൾ എല്ലാം എല്ലാവർക്കും മനസിലായി. അതിന്റെ ആശ്വാസം കുടുംബത്തിന് ഉണ്ട്. ഇപ്പോൾ എല്ലാവരും കൂടെയുണ്ടെന്നാണ് പറയുന്നത്. എന്നാൽ അപ്പോഴേയ്ക്കും അച്ഛൻ ഞങ്ങളുടെ കൂടെ ഇല്ല. അതിന്റെ വിഷമം ഉണ്ട്. അച്ഛൻ ഇതെല്ലാം മുകളിലിരുന്ന് കാണുന്നുണ്ടാകും. എല്ലാം എല്ലാവരും അറിഞ്ഞത് അച്ഛന്റെ അനുഗ്രഹം കൊണ്ടായിരിക്കും.
തെറ്റുകൾ പറ്റുക മനുഷ്യ സഹജം ആണ്. എല്ലാവരുടെയും ജീവിതത്തിൽ നിരവധി തെറ്റുകൾ പറ്റിയിരിക്കും. വിവാഹം നൽകിയ മാനസിക സമ്മർദ്ദത്തിൽ നിന്നും കരകയറിയോ എന്ന് ചോദിച്ചാൽ അതിന് വ്യക്തമായ ഉത്തരം ഇല്ല. കുറേ കരഞ്ഞിട്ടുണ്ട്. മകൾ ഉള്ളത് കൊണ്ട് ഈ മാനസിക സമ്മർദ്ദവും പേറി ജീവിക്കാൻ കഴിയുകയില്ല. പാപ്പു ഇല്ലായിരുന്നെങ്കിൽ തളർന്ന് മൂലയ്ക്ക് ഇരിക്കേണ്ടി വന്നേനെ. പാപ്പുവിനെ വളർത്തണം എങ്കിൽ ഞാൻ പണിയെടുക്കണം. ജീവിതം മുന്നോട്ടുകൊണ്ട് പോകണം എന്നും അമൃത പറഞ്ഞു.
Discussion about this post