ന്യൂഡൽഹി : കോമൺ വെൽത്ത് ഓഫ് ഡൊമിനിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഗയാനയിൽ നടക്കുന്ന ഇന്ത്യ കാരികോം ഉച്ചകോടിക്കിടെ ബഹുമതി സമ്മാനിക്കും . ഉച്ചകോടിയിൽ ഡൊമിനിക്കൻ പ്രസിഡന്റ് സിൽവാനി ബർട്ടൺ പുരസ്‌കാരം മോദിയ്ക്ക് സമ്മാനിക്കുക. ശനിയാഴ്ചയാണ് നൈജീരിയ, ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിന് പ്രധാനമന്ത്രി യാത്ര തിരിക്കുന്നത് .
കൊവിഡ് കാലത്തെ സേവനങ്ങൾ കണക്കിലെടുത്താണ് ബഹുമതി നൽകുന്നതെന്ന് ഡൊമിനിക്ക അറിയിച്ചു. കോവിഡ് -19 പാൻഡെമിക് സമയത്ത് ഡൊമിനിക്കയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾക്കും , തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രയത്‌നത്തിനുമാണ് അംഗീകാരം നൽകുന്നത്.
2021 ൽ 70,000 ആസ്ട്രസെനെക്ക വാക്‌സിൻ ഡോസുകളാണ് ഡൊമിനിക്കയ്ക്ക് ഇന്ത്യ വിതരണം ചെയ്തത്. ഇതിലൂടെ പകർച്ചാവ്യാധി സമയത്ത് നരേന്ദ്ര മോദി നൽകിയ പിന്തുണയെ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ എന്നീ മേഖലയിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഡൊമിനിക്കയ്ക്കുള്ള ഇന്ത്യയുടെ പിന്തുണയേയും ആഗോള തലത്തിൽ കാലാവസ്ഥാ പ്രതിരോധം കെട്ടിപ്പടുക്കുന്നതിനുള്ള സംരംഭങ്ങളും സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ പങ്കിനെ കുറിച്ചും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
Discussion about this post