റാഞ്ചി : ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സോറന്റെ കാലം അവസാനിച്ചിരിക്കുകയാണ്,. ഇനി ബിജെപി സർക്കരാണ് വരാൻ പോവുന്നത് എന്ന് അമിത് ഷാ പറഞ്ഞു.
നിങ്ങളുടെ കാലം അവസാനിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുയും ഝാർഖണ്ഡ് മുക്തി മോർച്ചയെ പുറത്താക്കുകയും ചെയ്യും . സോറന്റെ മറ്റൊരു മന്ത്രിയായ ആലം ഗിർ ആലമിന്റെ വസതിയിൽ നിന്ന് 350 കോടി രൂപ പിടിച്ചെടുത്തു. ഹേമന്ത് സോറൻ അത് നിങ്ങളുടേതാണോ… എന്ന് അദ്ദേഹം ചോദിച്ചു.
ഝാർഖണ്ഡിൽ വികസനങ്ങൾ കൊണ്ടുവരുവാൻ കോൺഗ്രസ് എതിർക്കുകാണ്. എന്നാൽ സോറൻ അവരുമായി കൈകോർത്തത് അധികാര മോഹത്തിനു വേണ്ടിയാണ്. ഒരുപാട് ആളുകൾ ഝാർഖണ്ഡ് സംസ്ഥാനത്തിനായി ജീവൻ സമർപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. . ഇവിടത്തെ യുവാക്കൾ ജോലിക്കായി ഡൽഹി മുംബൈ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോവുകയാണ്. സംസ്ഥാനത്ത് തൊഴിലില്ലായ്മ പരിഹരിക്കാൻ ഝാർഖണ്ഡിൽ ഫാക്ടറികൾ സ്ഥാപിക്കുമെന്ന് അമിത് ഷാ വാഗ്ദാനം ചെയ്തു.
Discussion about this post