കണ്ണൂർ :നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. അപകടത്തിൽ രണ്ട് പേർ മരിച്ചു . കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ നായരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ് .ദേവ കമ്മ്യൂണിക്കേഷൻ കായകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽ പെട്ടത്. കണ്ണൂർ മലയാമ്പടിയിലാണ് സംഭവം.
ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തിൽപ്പെട്ടത്. 14 പേര് ബസിൽ ഉണ്ടായിരുന്നു. 9 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post