ബെംഗളൂരു: കർണാടകയിൽ നവംബർ 20ന് മദ്യവിൽപന ഉണ്ടാകില്ലെന്ന് ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ് അസോസിയേഷൻസ് അറിയിച്ചു. മദ്യവ്യാപാരികളുടെ ആവശ്യങ്ങളോടുള്ള അവഗണനയെ തുടർന്നാണ് അടച്ചിടൽ സമരമെന്നും അവർ അറിയിച്ചു.
നവംബർ 20ന് മദ്യശാലകള്‍ അടച്ചിടുന്നതോടെ ഖജനാവിന് 120 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കുമെന്നും ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ് അസോസിയേഷൻസ് ജനറൽ സെക്രട്ടറി ബി. ഗോവിന്ദരാജ ഹെഗ്‌ഡെ പറഞ്ഞു. ഇതേ ദിവസം
ഫ്രീഡം പാർക്കിൽ പ്രതിഷേധം സംഘടിപ്പി ക്കാനാണ് തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post