കോഴിക്കോട് : യുവാവിന് ക്രൂര മർദ്ദനം. മണിയൂർ സ്വദേശി മുഹമ്മദിനെയാണ് ഒരു സംഘം ആളുകൾ കൂടി മർദ്ദിച്ചത്. കോഴിക്കോട് കുറ്റിയാടയിലാണ് സംഭവം.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം .കാറിൽ ഇരിക്കുകയായിരുന്ന യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നു. കാറിന്റെ ചില്ലും തകർത്തു. മുഹമ്മദിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കണ്ടാൽ അറിയാവുന്ന പത്ത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ എന്തിനാണ് സംഘം ക്രൂരമായി മർദിച്ചത് എന്നുള്ള വിവരങ്ങൾ അന്വേഷിച്ചു വരികയാണ് എന്ന് പോലീസ് പറഞ്ഞു.
Discussion about this post