ലണ്ടൻ; ബ്രിട്ടീഷ് സൈനികവിഭാഗത്തെ നാണം കെടുത്തി അപ്പാച്ചെ എഎച്ച്-64 ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട വാർത്ത. ബ്രിട്ടീഷ് സൈന്യത്തിലെ രണ്ട് ജീവനക്കാർ അപ്പാച്ചെയുടെ കോക്പിറ്റിൽ വച്ച് ലൈംഗികബന്ധത്തിൽപ്പെട്ടുവെന്ന വാർത്തയാണ് ചർച്ചയാവുന്നത്. ലൈംഗികബന്ധത്തിനിടെ ഇരുവരും പിടിക്കപ്പെടുകയും കേസെടുക്കുകയും ചെയ്തു.
ബ്രിട്ടീഷ് സൈനികരായ പുരുഷനും സ്ത്രീക്കുമെതിരെയാണ് കേസ്. ഇരുവരും ആ സമയം മദ്യലഹരിയിലായിരുന്നുവത്രേ.സർവീസിന് ശേഷം അറ്റകുറ്റപണികൾക്കായി നിർത്തിയിടുന്നത് പതിവാണ്. പരിശോധനകൾക്ക് ശേഷം ഹെലികോപ്റ്റർ മഴക്കോട്ടിട്ട് മൂടാൻ ജീവനക്കാരൻ എത്തിയപ്പോഴാണ് ഹെലികോപ്റ്റർ ഇളകുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്നുള്ള പരിശോധനയ്ക്കിടെ കോക്പിറ്റിൽ അർധനഗ്‌നരായ നിലയിൽ പുരുഷനേയും സ്ത്രീയേയും കണ്ടെത്തുകയായിരുന്നു. പുരുഷൻ പട്ടാള വേഷത്തിലും സത്രീ സിവിൽ വസ്ത്രത്തിലുമായിരുന്നു. ഉടൻ തന്നെ ഇവരോട് പുറത്തേക്കിറങ്ങാൻ ആവശ്യപ്പെടുകയും ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു.
വർഷങ്ങൾക്ക് മുൻപേ നടന്ന ഈ സംഭവത്തിൽ സൈന്യം ഇരുവർക്കുമെതിരെ നടപടിയും എടുത്തിരുന്നു. എന്നാൽ സംഭവം സൈന്യം മറച്ചുവച്ചു. എന്നാൽ ഇപ്പോൾ ഇതിന്റെ സൈനിക രേഖ പുറത്ത് വന്നിരിക്കുകയാണ്. ഇത്തരം രേഖകൾ സൂക്ഷിക്കുന്ന കമ്പ്യൂട്ടർ ശൃംഖലയിലുണ്ടായ തകരാർ പരിശോധിക്കുന്നതിനിടെയാണ് പഴയ സംഭവത്തേക്കുറിച്ചുള്ള വിവരം പുറത്തായത്.
Discussion about this post