മുഖത്ത് പ്രായക്കൂടുതല്‍ തോന്നുന്നുണ്ടോ..? എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം
മുഖത്ത് പ്രായം തോന്നിപ്പിക്കുക എന്നത് ആര്‍ക്കും അത്രയ്ക്ക് ഇഷ്ടമില്ലാത്ത കാര്യം തന്നെയാണ്. അതുകൊണ്ടാണ് പലരും ബ്യൂട്ടി പാര്‍ലറുകളില്‍ പോവുന്നതും പല തരം ചികിത്സകള്‍ ചെയ്യുന്നതും. അതുപോലെ പലതരം ബ്യൂട്ടി പ്രോഡക്റ്റ് ഉപയോഗിച്ച് മുക്ത സൗന്ദര്യം വർദ്ധിപ്പിക്കുന്നതും ഇതുകൊണ്ടൊക്കെ തന്നെയാണ്.
എന്നാല്‍, നമ്മുടെ മുഖത്ത് പ്രായക്കൂടുതല്‍ തോന്നിതാരിക്കാനും ചര്‍മ്മം സംരക്ഷിക്കാനും ഭക്ഷണത്തിന്‍റെ കാര്യത്തില്‍ കൂടി നാം ശ്രദ്ധിക്കണം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നത്. പഞ്ചസാരയുടെ അമിത ഉപയോഗം ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാനും പ്രായക്കൂടുതല്‍ തോന്നാനും കാരണമാകും. അതുപോലെ തന്നെ അമിതമായ ഉപ്പിന്‍റെ ഉപയോഗവും മുഖത്ത് പ്രായക്കൂടുതല്‍ തോന്നാന്‍ ഇടയാക്കും. റെഡ് മീറ്റിന്‍റെ അമിത ഉപയോഗവും ചര്‍മ്മത്തിന് നന്നല്ല.
അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചര്‍മ്മത്തെ മോശമാക്കും. ഇത് മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും.
സോസേജ്, ഹോട്ട് ഡോഗ്സ് പോലെയുള്ള പ്രോസസിഡ് ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. ഇവ കൊളാജന്‍ ഉല്‍പാദത്തെ കുറയ്ക്കുകയും മുഖത്ത് ചുളിവുകള്‍ വരുത്തുകയും ചെയ്യും.
എരുവുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗവും ചര്‍മ്മം പെട്ടെന്ന് പ്രായമുള്ളതാക്കാന്‍ കാരണമാകും. വളരെയധികം കലോറി അടങ്ങിയ ജങ്ക് ഫുഡ് കഴിക്കുന്നതും ചര്‍മ്മത്തിന് നല്ലതല്ല. അമിത മദ്യപാനവും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാനും മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാനും കാരണമാകും.
Discussion about this post