മുംബൈ; ബി ടൗണിലെ വിലയേറിയ താരകുടുംബമാണ് കപൂർ കുടുംബം.പൃഥ്വിരാജ് കപൂർ മുതൽ രൺബീർ കപൂർ വരെ നീണ്ടുനിൽക്കുന്ന വലിയ താരങ്ങളെ കൊണ്ട് സമ്പന്നമാണ് കപൂർ കുടുംബം. അഭിനയത്തിലും സംവിധാനത്തിലും നിർമ്മാണത്തിലുമെല്ലാം കുടുംബത്തിന് വ്യക്തമായ ആധിപത്യം. മുൻപ് കപൂർ കുടുംബത്തിലെ സ്ത്രീകൾ സിനിമയിൽ അഭിനയിക്കുന്ന പതിവില്ലായിരുന്നു. ആ കാലത്താണ് എല്ലാ വിലക്കുകളും ലംഘിച്ച് സുന്ദരിയായ ഒരു പെൺകുട്ടി കപൂർ കുടുംബത്തിൽ നിന്നും എത്തുന്നത്. കരിഷ്മ കപൂറായിരുന്നു അത് ദേശീയപുരസ്‌കാരം വരെ നേടിയ താരസുന്ദരി. കോമഡിയും അഭിനയവും,നൃത്തവും ഒരുപോലെ വഴങ്ങിയിരുന്ന താരം ബോളിവുഡിലെ നമ്പർവൺ നായികയായിരുന്നു.
ബോളിവുഡ് കരിയർ സുന്ദരമായിരുന്നുവെങ്കിലും താരത്തിന്റെ വ്യക്തിജീവിതം അത്ര സുഖകരമായിരുന്നില്ല ദാമ്പത്യത്തിൽ വലിയ ബുദ്ധിമുട്ടുകളാണ് താരം അനുഭവിച്ചത്. മുൻ ഭർത്താവ് സഞ്ജയ് കപൂറുമായുള്ള ബന്ധം കയ്‌പ്പേറിയതായിരുന്നു.ഭർത്താവിനെതിരെ കരിഷ്മ നടത്തിയ വെളിപ്പെടുത്തലുകൾ ഇന്നും ആരാധകരെ ഞെട്ടിപ്പിക്കുന്നതാണ്.ബിസിനസുകാരനായിരുന്നു സഞ്ജയ് കപൂർ. അഭിഷേക് ബച്ചനുമായുള്ള വിവാഹം മുടങ്ങിയതിന് പിന്നാലെയായിരുന്നു ഈ ബന്ധം. 2003 ലായിരുന്നു വിവാഹം. 2014 ൽ ഇരുവരും ഔദ്യോഗികമായി പിരിയുകയും ചെയ്തു.
കോടതിയിൽ വച്ച് ഭർത്താവിനെതിരെ കരിഷ്മ ഉന്നയിച്ച ആരോപണങ്ങൾ വലിയ വാർത്തയായി മാറിയിരുന്നു.സഞ്ജയ്ക്ക് മറ്റ് പലരുമായും ബന്ധമുണ്ടായിരുന്നു. നേരത്തെ വിവാഹതിനായിരുന്ന സഞ്ജയ് താനുമായുള്ള വിവാഹ ശേഷവും മുൻ ഭാര്യയുമായി ശാരീരിക ബന്ധം നിലനിർത്തിയിരുന്നുവെന്നാണ് കരിഷ്മയുടെ ആരോപണം. മകന്റെ അവിഹിത ബന്ധങ്ങളേയും ക്രൂരതകളേയും അമ്മ പിന്തുണച്ചിരുന്നുവെന്നും കരിഷ്മ പറഞ്ഞിരുന്നു. ഒരിക്കൽ തന്റെ അമ്മായിമ്മ തനിക്കൊരു വസ്ത്രം സമ്മാനിച്ചു. ഗർഭിണിയായിരുന്നതിനാൽ അത് പാകമാകുന്നുണ്ടായിരുന്നില്ല എന്നാൽ തന്റെ അമ്മയോട് താരത്തിന്റെ കരണത്തടിക്കാനായിരുന്നു സഞ്ജയ് പറഞ്ഞതത്രേ.
വിവാഹത്തിന് തൊട്ടുപിന്നാലെ തന്നെ സഞ്ജയ് തന്നെ മർദ്ദിക്കാൻ തുടങ്ങിയെന്നാണ് കരിഷ്മ പറഞ്ഞത്. തന്റെ പണവും പ്രശസ്തിയും മാത്രമായിരുന്നു ഭർത്താവിന് വേണ്ടിയിരുന്നത്. ഹണിമൂണിനിടെ പോലും സഞ്ജയ് തന്നെ മർദ്ദിച്ചിരുന്നുവെന്നാണ് കരിഷ്മ പറഞ്ഞത്. ഹണിമൂണിനിടെ ഭർത്താവ് തന്റെ സുഹൃത്തുക്കൾക്കൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ചിരുന്നുവെന്നും കരിഷ്മ പറഞ്ഞിരുന്നു. തന്നെ ലേലം ചെയ്യാൻ ശ്രമിച്ചിരുന്നുവെന്നും എതിർത്തപ്പോൾ തന്നെ ക്രൂരമായി തല്ലിയെന്നും സുഹൃത്തുക്കളോട് തന്റെ വില എത്രയാണെന്ന് പറഞ്ഞുവെന്നും കരിഷ്മ വെളിപ്പെടുത്തിയിരുന്നു
Discussion about this post