ഇന്ന് വൃശ്ചികം 1. ശബരിമലയിൽ അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്. പുതുതായി ചുമതലയേറ്റ മേൽ ശാന്തി അരുൺ നമ്പൂതിരി പുലർച്ചെ മുന്നു മണിക്ക് നട തുറന്നു.അതിരാവിലെ മൂന്നു മണിക്ക് തുറന്ന ശബരിമല നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും.
വൈകുന്നേരം മുന്നു മണിക്ക് വീണ്ടും തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക് അടക്കും. ഇന്ന് 70,00O പേരാണ് ഓൺ ലൈൻ വഴി ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.തിരക്കുണ്ടാകാൻ സാധ്യതയുള്ളതിനാൽ പമ്പയിലും സന്നിധാനത്തും കൂടുതൽ പോലിസിനെ വിന്യസിച്ചിട്ടുണ്ട്.
സന്നിധാനത്ത് തങ്ങുന്ന ദേവസ്വം മന്ത്രി വി എൻ വാസവൻ രാവിലെ 8.30 ന് ഉദ്യോഗസ്ഥ അവലോകന യോഗം വിളിച്ചിട്ടുണ്ട്.
Discussion about this post