എണ്ണിയാലൊടുങ്ങാത്ത രഹസ്യങ്ങളുടെ കലവറയാണ് നമ്മുടെ പ്രപഞ്ചം. എത്രയെത്ര കണ്ടുപിടുത്തങ്ങള്‍ നടത്തിയാലും ഇനിയും ആയിരം വര്‍ഷങ്ങള്‍ എടുത്താലും കണ്ടുപിടിക്കാന്‍ കഴിയാത്ത അത്രയും നിഗൂഢതകള്‍ നമ്മുടെ ഈ പ്രപഞ്ചത്തില്‍ ഒളിച്ചിരിക്കുന്നുണ്ട്. ഇതിന് മറ്റൊരു തെളിവ് കൂടി ഇപ്പോൾ നമ്മുടെ ശാസ്ത്രലോകത്തിന് കിട്ടിയിരിക്കുകയാണ്.
ഭൂമിയില്‍ നിന്ന് 1.5 മില്യണ്‍ കിലോമീറ്റര്‍ അകലെ, സൗരയൂഥത്തിനരികെ നിഗൂഢമായ ബഹിരാകാശ ടണല്‍ കണ്ടെത്തിയിരിക്കുകയാണ്.
നമ്മുടെ സൗരയൂഥത്തിനോട് ചേര്‍ന്നുള്ള ഒരു കോസ്‌മിക് ടണലാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. സൗരയൂഥത്തിന് സമീപത്തായി ചൂടേറിയ വാതകങ്ങള്‍ നിറഞ്ഞുള്ള ലോക്കല്‍ ഹോട്ട് ഹബിളിന്‍റെ (എല്‍എച്ച്ബി) ഭാഗമാണ് ഇതെന്ന് ആണ് പുതിയ പഠനത്തില്‍ പറയുന്നത്. പ്രപഞ്ചത്തിലെ മറ്റ് ഗ്യാലക്‌സികളിലേക്കുള്ള കവാടമായിരിക്കാം ഇതെന്ന് ആണ് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്.
ഇതിന് 50 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. ലോക്കൽ ഹോട്ട് ബബിൾ ശൂന്യമായ ഒരു ഇടമല്ലെന്നും നമ്മുടെ ഗ്യാലക്‌സിയുടെ വളരെ സജീവമായ ഒരു പ്രദേശമാണ് ലോക്കൽ ഹോട്ട് ബബിൾ എന്നുമാണ് പുതിയ സിദ്ധാന്തങ്ങള്‍ വ്യക്തമാക്കുന്നത്.
Discussion about this post