പാലക്കാട്; കോൺഗ്രസിന്റെ ആശയം ഇന്ത്യയുടെ ആശയമാണ്. ഇന്ത്യയിൽ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും ആശയമാണെന്ന് മുൻ ബിജെപി സംസ്ഥാന കമ്മറ്റി അംഗം സന്ദീപ് വാര്യർ. ഇന്ന് കോൺഗ്രസ് അംഗത്വം സ്വീകരിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമർശം. എല്ലായിപ്പോഴും രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ വൈകുന്നേരം വരെ, വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി നിലകൊള്ളുന്ന സ്ഥലത്ത് നിന്ന് ഏറെക്കാലം സ്‌നേഹവും കരുതലുമെല്ലാം ഞാൻ പ്രതീക്ഷിച്ചു എന്നതാണ് ഞാൻ ചെയ്ത തെറ്റെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
രാഷ്ട്രീയത്തിന് അപ്പുറം വ്യക്തിപരമായ സൗഹൃദങ്ങൾ,മാനവീകമായ ബന്ധങ്ങൾ ഒക്കെ കാത്തുസൂക്ഷിക്കണമെന്ന് ആണ് ഞാൻ എക്കാലവും ആഗ്രഹിച്ചിട്ടുള്ളതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ആ രീതിയിലാണ് തന്റെ പെരുമാറ്റം എക്കാലവും ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ രാഷ്ട്രീയപാർട്ടിയുടെ നേതാക്കളുമായും സൗഹൃദം കാത്തുസൂക്ഷിക്കുമ്പോൾ, അത് പൊതുസമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി നല്ലത് പോലെ വിനിയോഗിച്ചിട്ടുണ്ടെന്ന് സന്ദീപ് വാര്യർ പറഞ്ഞു. എന്റെ സോഷ്യൽമീഡിയ പോസ്റ്റുകളിലൊക്കെ, ഇത്തരം ചില കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞിട്ടുണ്ടെന്നും സന്ദീപ് വാര്യർ പറയുന്നു. അത് കൊണ്ട് തന്നെ രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ മാനവീകമായി ചിന്തിക്കുക, മനുഷ്യത്വപരമായി ചിന്തിക്കുക എന്നത്, സർവ്വപ്രധാനമാണ് എന്ന് വിശ്വസിക്കുന്നയാളാണ് താൻ എന്നും സന്ദീപ് വാര്യർ പറഞ്ഞു.
എന്തിനാണ് ഒരു സംഘടയിൽ പ്രവർത്തിക്കുന്നത്, സംഘടനയിൽ പ്രവർത്തിക്കുന്ന സമയത്ത് സ്വാഭാവികമായും സംഘടനയ്ക്ക് അകത്തുനിന്ന് നമുക്ക് സ്‌നേഹത്തിന്റെ അതുപോലെ തന്നെ സാഹോദര്യത്തിന്റെ, ഒരു കരുതൽ,താങ്ങൽ ഒക്കെ നമ്മൾ എപ്പോഴും പ്രതീക്ഷിക്കും.എല്ലായിപ്പോഴും രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ വൈകുന്നേരം വരെ, വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി നിലകൊള്ളുന്ന സ്ഥലത്ത് നിന്ന് ഏറെക്കാലം സ്‌നേഹവും കരുതലുമെല്ലാം ഞാൻ പ്രതീക്ഷിച്ചു എന്നതാണ് ഞാൻ ചെയ്ത തെറ്റെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
Discussion about this post