മുംബൈ : മഹാരാഷട്രയിലെ മഹായൂതി സർക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തിലെ എല്ലാം വിഭാഗങ്ങളെയും ശാക്തീകരിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. മുൻ അഘാഡി സർക്കാരിൽ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ സർക്കാർ എന്ന് മോദി പറഞ്ഞു. മേരാ ബൂത്ത് സബ്‌സെ മസ്ബൂത് പദ്ധതിക്ക് കീഴിൽ മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി പ്രവർത്തകരുമായി നടത്തിയ ആശയവിനിയത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മഹായുതി സർക്കാർ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കാൻ ശ്രമിക്കുകയാണ്. ഇതാണ് ഞങ്ങളും പഴയ സർക്കാരും തമ്മിലുള്ള വ്യത്യാസം. മഹായുതി സർക്കാരിന്റെ 2.5 വർഷത്തെ ഭരണത്തിൽ ജനങ്ങൾ അതീവ സംതൃപ്തരാണ്. അടുത്ത അഞ്ച് വർഷത്തേക്ക് നമ്മുടെ സർക്കാരിനെ അധികാരത്തിലെത്തിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് എന്ന് മോദി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞടുപ്പിൽ തന്റെ പാർട്ടിയുടെ വിജയത്തിൽ ആത്മവിശ്യാസം പ്രകടിപ്പിച്ചു . ഹാട്രിക് വിജയമാണ് പാർട്ടിയുടെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയും തിരഞ്ഞെടുക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post