തൃശൂർ; ബിജെപി മുൻ സംസ്ഥാന കമ്മറ്റി അംഗം സന്ദീപ് വാര്യയുടെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ഫേസ്ബുക്കിലൂടെയാണ് പരിഹാസം.
എത്ര വലിയ കുഴിയിൽ ആണ് വീണിരിക്കുന്നത് എന്ന് സന്ദീപ് വാര്യർക്ക് അറിയില്ലെന്നാണ് പത്മജ പ്രതികരിച്ചത്. ഇത്രയും കാലം ഛർദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേയെന്നും പത്മജ വേണുഗോപാൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
കഷ്ടം സന്ദീപേ ,നിങ്ങൾ എത്ര വലിയ കുഴിയിൽ ആണ് വീണിരിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയില്ല .ഇനിഇത്രയും കാലം ശർദിച്ചതൊക്കെ വിഴുങ്ങണ്ടേ? കെപിസിസി പ്രസിഡന്റ് ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന് തോനുന്നു . 2 ദിവസമായി ഷാഫിയും സന്ദീപ് വാറിയരും എവിടെ ആയിരുന്നു എന്ന് അന്വേക്ഷിച്ചാൽ മതി.സന്ദീപേ ആ ഇരിക്കുന്നതിൽ 2. പേർക്ക് നിങ്ങളെ ഇലക്ഷന് വരെ ആവശ്യമുണ്ട് .ബാക്കിയുള്ളവർക്ക് നിങ്ങൾ വരുന്നതിൽ തീരെ താല്പര്യമില്ല .മുങ്ങാൻ പോകുന്ന കപ്പലിൽ ആണല്ലോ സന്ദീപേ നിങ്ങൾ പോയി കയറിയത് സ്‌നേഹത്തിന്റെ കടയിൽ അല്ലാ നിങ്ങൾ മെമ്പർഷിപ് എടുത്തത് .വെറുപ്പിന്റെയും പാപികളുടെയും ഇടയിലേക്കാണ് നിങ്ങൾ ചെന്ന് എത്തിയിരിക്കുന്നത് .അതു കാലം തെളിയിക്കും
അതേസമയം കോൺഗ്രസിന്റെ ആശയം ഇന്ത്യയുടെ ആശയമാണ്. ഇന്ത്യയിൽ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും ആശയമാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഇന്ന് കോൺഗ്രസ് അംഗത്വം സ്വീകരിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമർശം. എല്ലായിപ്പോഴും രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ വൈകുന്നേരം വരെ, വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി നിലകൊള്ളുന്ന സ്ഥലത്ത് നിന്ന് ഏറെക്കാലം സ്‌നേഹവും കരുതലുമെല്ലാം ഞാൻ പ്രതീക്ഷിച്ചു എന്നതാണ് ഞാൻ ചെയ്ത തെറ്റെന്ന് സന്ദീപ് വാര്യർ പറഞ്ഞു.എല്ലായിപ്പോഴും രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ വൈകുന്നേരം വരെ, വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി നിലകൊള്ളുന്ന സ്ഥലത്ത് നിന്ന് ഏറെക്കാലം സ്‌നേഹവും കരുതലുമെല്ലാം ഞാൻ പ്രതീക്ഷിച്ചു എന്നതാണ് ഞാൻ ചെയ്ത തെറ്റെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
Discussion about this post