ഇന്‍ഡോര്‍ : ഇന്‍ഡോറിലാണ് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുന്ന സംഭവം നടന്നത്. ആര്.എസ്.എസിന്റെ കാര്യാലയത്തിലെക്ക് ദേശീയപതാകയുമായി മാര്‍ച്ച് ചെയ്ത കോണ്‍ഗ്രസുകാര്‍ക്ക് അവിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണം നല്കി. . ആര്.എസ്.എസ് കാര്യാലയത്തില്‍ ദേശീയ പതാക ഉയര്‍ത്തുക എന്നതായിരുന്നു കോണ്‍ഗ്രസ് മാര്‍ച്ചിന്റെ ലക്ഷ്യം.ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തിലകമണിയിച്ച് കോണ്‍ഗ്രസുകാരെ സ്വീകരിച്ച ശേഷം ഒരിമിച്ച് പതാക ഉയര്‍ത്തി.
സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അരുണ്‍ യാദവിന്റെ നേതൃത്വത്തിലായിരുന്നു ദേശീയത പറയുന്ന ആര്‍എസ്എസ് ദേശീയ പതാക ഉയര്‍ത്തില്ല എന്ന മുദ്രാവാക്യവുമായി മാര്‍ച്ച് നടത്തിയത്.
കോണ്‍ഗ്രസ് നേതാക്കന്മാരെ തിലകമണിയിച്ച് സ്വീകരിച്ച് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ എല്ലാവര്ക്കും മധുരപലഹാരങ്ങള്‍ നല്കി അഭിവാദ്യം ചെയ്തു . തുടര്‍ന്ന് പതാക ഉയര്‍ത്തുന്ന സ്ഥാനത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കൊണ്ടുവന്ന ദേശീയ പതാക എല്ലാവരും കൂടി ഉയര്‍ത്തുകയും ചെയ്തു .
എന്നാല്‍ ആര്.എസ്.എസ് പ്രവര്‍ത്തകരോടൊപ്പം നിന്ന് ഭാരത് മാതാ കീ ജയും വന്ദേമാതരവും വിളിച്ച് ദേശീയ പതാകയും ഉയര്‍ത്തിയാണ് കോണ്‍ഗ്രസുകാര്‍ മടങ്ങിയത്. സമരം പാളിയെങ്കിലും പതാക ഉയര്‍ത്തിയതില്‍ ഏറെ സംതൃപ്തിയുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷയും ശക്തമാക്കിയിരുന്നു. ആര്‍എസ്എസുകാര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്കിയ സ്വീകരണത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post