മംഗളൂരു∙ ഉള്ളാലിൽ സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ യുവതികൾ മുങ്ങി മരിച്ചു. മൈസൂരു സ്വദേശികളായ മൂന്ന് യുവതികള്‍ ആണ് മരിച്ചത്. കീർത്തന (21), നിഷിദ ( 21), പാർവതി ( 20) എന്നിവരാണ് മരിച്ചത്. കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ഒരു വശത്ത് ആറടിയോളം ആഴമുണ്ടായിരുന്ന പൂളിൽ മുങ്ങിപ്പോയ ഒരാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മറ്റ് രണ്ട് യുവതികള്‍ അപകടത്തിൽപ്പെടുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മൂവരും റിസോർട്ടിൽ മുറിയെടുത്തത്.
മരണത്തിൽ ദുരൂഹതയില്ലെന്ന് മംഗളൂരു പോലീസ് അറിയിച്ചു. സംഭവം നടക്കുമ്പോൾ പരിസരത്ത് മറ്റാരും ഇല്ലായിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.
Discussion about this post