നമുക്കെല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് ചായ. കട്ടനും പാല്‍ ചായയും ലെമൺ ടീയും മസാല ടീയും ഒക്കെയായി പലതരത്തിലുള്ള ചായകള്‍ നമുക്ക് ചുറ്റുമുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ആളുകള്‍ക്ക് ഇഷ്ടമുള്ള ഒന്നാണ് ലെമൺ ടീ. വയര്‍ നിറച്ച് നല്ല ഭക്ഷണം കഴിച്ചാല്‍ ഒരു ഗ്ലാസ് ലെമൺ ടീ കുടിക്കാന്‍ ഇഷ്ടമില്ലാത്തവർ ചുരുക്കം ആയിരിക്കും.
നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഫ്രൂട്ടാണ് നാരങ്ങ. വിറ്റാമിന്‍ സി, ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, പ്രോട്ടീൻ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ നാരങ്ങയില്‍ അടങ്ങിയിരിക്കുന്നു. ദഹനത്തിനും പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനുംരോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വണ്ണം കുറയ്ക്കാനുമൊക്കെ ചെറുനാരങ്ങ ഗുണം ചെയ്യും. അതുകൊണ്ട് തന്നെ ലെമൺ ടീ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
എന്നാല്‍ ചില ഭക്ഷണവിഭവങ്ങള്‍ നാരങ്ങയോടൊപ്പം ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അത്തരത്തില്‍ ലെമൺ ടീയോടൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ലെമൺ ടീയോടൊപ്പം പാലുൽപന്നങ്ങള്‍ കഴിക്കരുത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നാരങ്ങയിലെ സിട്രിക് ആസിഡിന്റെ സാന്നിധ്യം മൂലം നെഞ്ചെരിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നാരങ്ങയും പാലും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ല.
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും ലെമൺ ടീയോടൊപ്പം കഴിക്കുന്നത് നല്ലതല്ല. നാരങ്ങയുടെ പുളിപ്പും മധുരവും കൂടി ചേരുമ്പോള്‍ ഇവയുടെ രുചിയിലും വ്യത്യാസം ഉണ്ടാകാം. എണ്ണയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിന് വളരെ ദോഷം ചെയ്യുമെന്നത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇത്തരം ഭക്ഷണങ്ങള്‍ക്കൊപ്പം ലെമൺ ടീ കുടിക്കുന്നത് ഇരട്ടി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
അമിതമായി എരിവുള്ള ഭക്ഷണത്തിനൊപ്പവും ലെമണ്‍ ടീ കുടിക്കുന്നത് നല്ലതല്ല. നാരങ്ങ എരിവിനെ കൂട്ടുന്നതിനാല്‍ ഇത് ചിലരില്‍ നെഞ്ചെരിച്ചിലിന് കാരണമാകാം. തക്കാളിയും നാരങ്ങയും അസിഡിക് ആയതിനാല്‍ ലെമൺ ടീയോടൊപ്പം തക്കാളി അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാതിരിക്കുന്നതാണ് നല്ലത്.
Discussion about this post