തിരുവനന്തപുരം: സീരിയൽ മേഖലയിൽ സെൻസറിംഗ് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. സീരിയലിലൂടെ തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്നുണ്ടെന്നും സതീദേവി പറഞ്ഞു.
2017-18 കാലത്ത് മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയത്. ആ റിപ്പോർട്ട് താൻ കണ്ടിട്ടില്ല. സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ട്. ഈ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മീഷന്റെ പരിഗണനയിലുണ്ടെന്നും പി സതീദേവി വ്യക്തമാക്കി.
അതേസമയം, പാലക്കാട് കോൺഗ്രസ് വനിത നേതാക്കളുടെ മുറികളിൽ രാത്രിയില്‍ പരിശോധന നടത്തിയ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്നും വനിത കമ്മീഷൻ അദ്ധ്യക്ഷ അറിയിച്ചു.
Discussion about this post