മലപ്പുറം; മോഷ്ടിക്കാനായി കടയിൽ കയറി പണമൊന്നും കിട്ടാതെ വന്നതോടെ നിരാശനായ കള്ളൻ ദോഷ്യം തീർത്ത രീതി സോഷ്യൽമീഡിയയിൽ വൈറലാവുന്നു. വണ്ടൂർ അങ്ങാടിയിലെ ആത്താസ് ബേക്കറിയ്ക്ക് മുന്നിലെ പഴക്കടയിൽ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ചർച്ചയാവുന്നത്.
കഴിഞ്ഞ ദിവസം രാത്രിയോടൊണ് കള്ളൻ എത്തിയത്. റോഡരികിലായിരുന്നു കട, പണം സൂക്ഷിച്ചിരുന്ന മോശയുടെ പൂട്ട് പൊളിക്കാനായിരുന്നു ശ്രമം. പഠിച്ചപണി പതിനെട്ടും നോട്ടിയിട്ടും പൂട്ട് പൊളിക്കാൻ കള്ളനായില്ല. സമയമേറെ കഴിഞ്ഞിട്ടും വന്നത് വെറുതെയായെന്ന് തോന്നിയതോടെ കള്ളൻ കടയിലുണ്ടായിരുന്ന മുന്തിരി വാരിക്കഴിച്ച് സ്ഥലം വിടുകയായിരുന്നു.
നേരത്തെ മഞ്ചേരി റോഡിലെ കെഎകെ. സ്റ്റീൽസ് ആൻഡ് സിമന്റ് കടയിലും മറ്റ് രണ്ടു കടകളിലും മോഷണം നടന്നിരുന്നു. കെഎകെ സ്റ്റീൽസിൽ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ടാവ് 52,000 രൂപയാണ് കവർന്ന് കടന്നത്.
Discussion about this post