ലണ്ടൻ: ബ്രിട്ടനിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ, ഇന്ത്യൻ വംശജനായ ഭർത്താവിനായി തിരച്ചിൽ. ബ്രിട്ടനിലെ നോർത്താംപ്ടൺഷെയറിൽ ഹർഷിത ബ്രെല്ല (24) യെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭർത്താവ് പങ്കജ് ലാംബയ്ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.
ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഈ മാസം ആദ്യം പങ്കജ് ലാംബ യുവതിയെ കൊലപ്പെടുത്തിയിരിക്കാം എന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമായതെന്ന് നോർത്താംപ്ടൺഷെയർ പൊലീസ് ചീഫ് ഇൻസ്പെക്ടർ പോൾ കാഷ് പറഞ്ഞു. തുടര്‍ന്ന്, നോർത്താംപ്ടൺഷെയറിൽ നിന്ന് മൃതദേഹം കാറിൽ ഇൽഫോഡിലെത്തിത്തിച്ചതാകാം.
പ്രതി രാജ്യം വിട്ടിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. അറുപതിലേറെ ഡിറ്റക്ടീവുമാർ ലാംബയ്ക്കായി അന്വേഷണം നടത്തുന്നുണ്ട്. ഇയാളെപ്പറ്റി വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും കാഷ് പറഞ്ഞു.
Discussion about this post