അന്യന്, വേലായുധം, ദശാവതാരം തുടങ്ങി ഐ , ഭൂലോകം വരെയുള്ള തമിഴകത്തെ ബിഗ്ബഡ്ജറ്റ് ചിത്രങ്ങളുടെ നിര്‍മാതാവായ ആസ്കര്‍ രവിചന്ദ്രന്‍ ഇപ്പോഴും കോടികളുടെ കടക്കെണിയിലാണ്.
ശങ്കര്‍-വിക്രം കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഐ വിജയമായിരുന്നെങ്കിലും സാമ്പത്തികമായി രവിചന്ദ്രന്‍ ഈ ചിത്രം മൂലം നഷ്ടം വന്നു. ഐ നിര്മിയ്ക്കാന് വേണ്ടി രവിചന്ദ്രന്‍ എടുത്ത ലോണ്‍ തിരിച്ചടയ്ക്കാത്തതിനാല്‍ നിര്‍മാതാവിന്റെ വീടും ഓഫീസും ബാങ്ക് ജപ്തി ചെയ്തിരുന്നു.
ഇപ്പോഴിതാ കൊയമ്പത്തൂരുള്ള രവിചന്ദ്രന്റെ പേരിലുള്ള 35 കോടിയുടെ സ്വത്ത് വില്‍ക്കാനുണ്ടെന്ന് ബാങ്ക് പത്രത്തില്‍ പരസ്യം കൊടുത്തിരിക്കുന്നു. മാധ്യമങ്ങളില്‍ വന്ന പത്രപ്പരസ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാലോകം.
ചെന്നൈയിലെ ശ്രീറാം നഗറിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ നിന്ന് 96.75 കോടി രൂപയാണ് രവിചന്ദ്രന്‍ ലോണെടുത്തത്. ലോണ്‍ തിരിച്ചടയ്ക്കേണ്ട കാലവധി കഴിഞ്ഞിട്ടും രവിചന്ദ്രന്‍ പണം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടിയിലേക്ക് കടന്നത്.
185 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന്റെ പ്രമോഷനും മറ്റുമായി കോടിക്കണക്കിന് രൂപയാണ് നിര്‍മാതാവ് ചിലവാക്കിയത്. സംഗീതപ്രകാശനചടങ്ങിന് ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാസ്നറിനെ കൊണ്ടുവന്നതും ചിലവ് ഇരട്ടിച്ചു.
Discussion about this post