കോഴിക്കോട്: കൊയിലാണ്ടിയിൽ പോലീസുകാർക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. നാല് പോലീസുകാർക്ക് പരിക്കേറ്റു. ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഉച്ചയോടെയായിരുന്നു സംഭവം. പഴയ ചിത്രാ ടാക്കീസിന് സമീപത്തുവച്ചാണ് പോലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ പരിശോധനയ്ക്ക് എത്തിയതായിരുന്നു പോലീസ്. പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ കഞ്ചാവ് വിൽപ്പന സംഘം ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ എസ് ഐ ജിതേഷ്, ഗ്രേഡ് എസ് ഐ, അബ്ദുള്ള, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രവീൺ കുമാർ, സിനു രാജ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ പ്രതി മേലൂർ സ്വദേശി രോഹിത്തിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post