സത്യജിത്ത് റായിയുടെ പഥേർ പാഞ്ചാലിയിലെ ദുർഗ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ നടി ഉമാ ദാസ്ഗുപ്ത അന്തരിച്ചു. 84 വയസായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം .
ഏറെനാളായി കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു.
14 -ാം വയസിലാണ് സിനിമയിലേക്ക് താകൃരം എത്തുന്നത്. പാഥേർ പഞ്ചാലിയിലൂടെയാണ് ഉമ സിനിമയിലേക്ക് ചുവടുവെക്കുന്നത്. സ്‌കൂളിലെ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ഉമ സത്യജിത് റേയുടെ കണ്ണിൽ പതിയുന്നത്. തുടർന്ന് സ്‌കൂളിൽ നിന്ന് വിവരങ്ങളെടുത്ത് വീട്ടുകാരുമായി ബന്ധപ്പെടുകയായിരുന്നു.
ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ ഇതേ പേരിൽ 1929-ൽ പുറത്തിറങ്ങിയ നോവലിനെ അടിസ്ഥാനമാക്കിയാണ് സത്യജിത്ത് റായ് ചിത്രമൊരുക്കിയത്. റായിയുടെ ആദ്യസംവിധാന സംരംഭവുമായിരുന്നു ചിത്രം. ഒരു സഹോദരന്റേയും സഹോദരിയുടേയും ജീവിതം പറഞ്ഞ ചിത്രമാണ് പഥേർ പാഞ്ചാലി. ഇന്നും സിനിമാപ്രേമികളുടെ ചർച്ചകളിൽ ഈ സിനിമയും ദുർഗ എന്ന കഥാപാത്രവും സജീവമാണ്. അദ്ധ്യാപികയായി ജോലി നോക്കുകയായിരുന്നു ഉമാ ദാസ്ഗുപ്ത.
Discussion about this post