കൊല്ലം: കാണാതായ കരുനാഗപ്പിള്ളി സ്വദേശിനി മരിച്ചത് കട്ടിലിൽ തലയിടിച്ചാണെന്ന് പ്രതിയുടെ മൊഴി. വാക്കു തർക്കത്തിനിടെ കൊല്ലപ്പെട്ട വിജയലക്ഷ്മിയെ പിടിച്ച് തള്ളി. തെറിച്ച് വീണ വിജയലക്ഷ്മിയുടെ തല കട്ടിലിൽ ഇടിയ്ക്കുകയായിരുന്നുവെന്നാണ് പ്രതി ജയചന്ദ്രൻ പോലീസിനോട് പറഞ്ഞത്. അതേസമയം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം വിജയലക്ഷ്മിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വിജയലക്ഷ്മിയെ കാണാതെ ആയ നവംബർ ആറിന് ആയിരുന്നു കൃത്യം നടന്നത്. ഭാര്യയും മകനും ഇല്ലാത്ത നേരത്തെ വിജയലക്ഷ്മിയോട് വീട്ടിലേക്ക് വരാൻ പ്രതി ആവശ്യപ്പെടുകയായിരുന്നു. വീട്ടിലെത്തിയ വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഇതിനിടെ പ്രതിശക്തമായി തള്ളുകയായിരുന്നു.
കട്ടിലിൽ തലയടിച്ചതോടെ വിജയലക്ഷ്മിയുടെ ബോധം പോയി. മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം പ്രതി മുറിയിൽ സൂക്ഷിക്കുകയായിരുന്നു. രാത്രിയിൽ വീട്ടുകാർ ഉറങ്ങിയപ്പോൾ പറമ്പിൽ കുഴിച്ചിട്ടു. അധികം ആഴത്തിലായിരുന്നില്ല മൃതദേഹം കുഴിച്ചിട്ടതെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post