മലയാളികൾക്ക് ഒരു കാലത്ത് പ്രിയങ്കരിയായിരുന്നു കനക. ഗോഡ് ഫാദർ അടക്കം നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം അഭിനയിത്തിൽ സജ്ജീവമല്ല. താരം എന്താണ് ചെയ്യുന്നതെന്നും എവിടെയാണ് എന്നും ഒന്നും ആർക്കും അറിയില്ല.
കനകയുടെ ജീവിതത്തെ കുറിച്ച് നിരവധി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു . മരിച്ചു എന്ന് വരെയുള്ള ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ കനകയെ കുറിച്ച് ചില കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്.
വിയറ്റ്‌നാം കോളനി എന്ന സിനിമയുടെ ഷൂട്ടിംഗിന് ആലപ്പുഴയിൽ വന്നപ്പോഴാണ് താൻ കനകയെ ആദ്യമായി കാണുന്നത്. ഒരു ഗൾഫ് ഷോയ്ക്ക് ക്ഷണിക്കാനായി കനകയുടെ മദ്രാസിലുള്ള വീട്ടിൽ പോയിട്ടുണ്ടെന്ന് ആലപ്പി അഷ്‌റഫ് വ്യക്തമാക്കി.
കനകയുടെ മാതാപിതാക്കൾ തമ്മിൽ വേർപിരിഞ്ഞതാണ്. കനകയുടെ അമ്മ താരത്തിനെ തള്ളക്കോഴി കുഞ്ഞിനെ ചിറകിനടിയിൽ വച്ച് കൊണ്ടുനടക്കുന്നതു പോലൊണ് കൊണ്ടുനടന്നിരുന്നത്. പിതാവ് തട്ടിക്കൊണ്ടുപോകുമെന്ന് കരുതി പലപ്പോഴും സ്‌ക്കൂളിൽ പോലും പോകാൻ സാധിക്കാത്ത സാഹചര്യം കനകയ്ക്കുണ്ടായിരുന്നു .
അമ്മയും മകളും അച്ഛനെ അത്രയും പേടിച്ചിരുന്നു. പിതാവിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ വിയറ്റ്‌നാം കോളനിയുടെ ഷൂട്ടിംഗിന്റെ സമയത്ത് ആലപ്പുഴയിലെ ഹോട്ടൽ മുറിയിൽ മന്ത്രവാദിയെ വരുത്തി വലിയൊരു പൂജ നടത്തിയ വിവരം അതിന്റെ പ്രൊഡക്ഷൻ കൺട്രോളർ എന്നോട് പറഞ്ഞു എന്ന് ആലപ്പി അഷ്‌റഫ് വ്യക്തമാക്കി.
2000ലാണ് കനക അഭിനയ രംഗത്ത് നിന്ന് അപ്രത്യക്ഷയാവുന്നത്. കുറേക്കാലം നിശബ്ദമായ ജീവിതം നയിക്കുകയായിരുന്നു. അതിനിടെ നടിയുടെ വ്യക്തിജീവിതം വലിയ ചർച്ചയായി മാറിയിരുന്നു. അമ്മയുടെ മരണത്തിന് ശേഷം അന്ധവിശ്വാസങ്ങളുടെ പടുകുഴിയിൽ നടി അകപ്പെട്ടിരുന്നു. മരിച്ചു പോയ അമ്മയുമായി സംസാരിക്കാൻ കഴിയുമെന്ന് പറഞ്ഞ് ഒരു സ്ത്രീ നടിയെ പറ്റിക്കുകയായിരുന്നു. ആ സ്ത്രീ വഴിയാണ് മുത്തുകുമരനുമായി അടുപ്പത്തിലായതും. എന്നാൽ ആ ബന്ധം വളരെ മോശമായ രീതിയിൽ അവസാനിച്ചു. അതിന് ശേഷം കനകയെ കുറിച്ച് യാതൊരു വിവരവുമില്ലാതെയാവുകയായിരുന്നു.
വലിയ വീടും സ്വത്തുക്കളുമൊക്കെ ഉണ്ടായിരുന്നെങ്കിലും ആരോരുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന അവസ്ഥയിലേക്ക് നടി എത്തി.കനകയ്ക്ക് മാനസിക രോഗമാണ്, കാൻസറാണ് എന്നൊക്കെയുള്ള ഗോസിപ്പുകളും ഇതിനിടയിൽ വന്നിരുന്നു. ആ സംഭവത്തിനിടയിലാണ് നടി കുട്ടി പത്മിനി കനകയെ വീട്ടിൽ പോയി സന്ദർശിക്കുകയും അവരുടെ സുഖവിവരം അന്വേഷിക്കുകയും ചെയ്തിരുന്നു. അതും സോഷ്യൽ മീഡിയയിൽ വൈറാലായിരുന്നു.
Discussion about this post