ചെന്നൈ : വിമാനത്തിൽ 37 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വിദേശത്ത് നിന്നെത്തിയ വിമാനത്തിലാണ് 37 കാരിയെ കണ്ടെത്തിയത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ക്വലാലമ്പൂരിൽ നിന്ന് ചെന്നൈയിലെത്തിയ വിമാനത്തിലാണ് യുവതി മരിച്ചത്. ഹൃദയാഘമാവാം മരണ കാരണമെന്നാണ് നിഗമനം.
വിമാനം ചെന്നൈയിൽ ലാന്റ് ചെയ്ത ശേഷമാണ് ജീവനക്കാർ യുവതിയെ ശ്രദ്ധിച്ചത്. അനക്കമില്ലെന്ന് കണ്ടതോടെ ഡോക്ടർമാരെത്തി പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പിന്നീട് അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ് എന്ന് പോലീസ് പറഞ്ഞു.
Discussion about this post