തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി ടിക്കറ്റിന് ഇനി മുതൽ പണം ഈടാക്കും. പത്ത് രൂപ ഈടാക്കാനാണ് തീരുമാനം. നേരത്തെ സൗജന്യമായിരുന്ന ഒപി ടിക്കറ്റ് . ഇതാണ് നിരക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. ബി പി എൽ വിഭാഗത്തെ നിരക്കിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
20 രൂപ ആക്കനായിരുന്നു ശുപാർശയെങ്കിലും എതിർപ്പിനെ തുടർന്നാണ് പത്ത് രൂപയാക്കി കുറച്ചത്. 75 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. മറ്റ് മെഡിക്കൽ കോളേജുകളിലിൽ ഓപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്.
Discussion about this post