തൃശ്ശൂർ : ഷാപ്പിൽ മദ്യപിക്കാനെത്തിയ യുവാവിനെ പുഴയിൽ കാണാതായി. പുഴയിലേക്ക് ഇറങ്ങി നീന്തിയ യുവാവ് താഴ്ന്നു പോകുകയായിരുന്നു. വടൂക്കര സ്വദേശി ജെറിൻ (26) നെ ആണ് കാണാതായത്. മണലൂർ ഏനാമാവ് സ്റ്റീൽ പാലത്തിലാണ് സംഭവം.
വെൽഡിങ്ങ് തൊഴിലാളിയായ ജെറിനടക്കം അഞ്ചംഗ സംഘം 2 മണിയോടെയാണ് മണലൂർ കടവ് ഷാപ്പിൽ മദ്യപിക്കാനെത്തിയത്. ഇതിനിടെ ജെറിൻ പുഴയിലേക്ക് എടുത്ത് ചാടി പുഴയുടെ മധ്യഭാഗം വരെ നീന്തിയ ശേഷം മുങ്ങി പോകുകയായിരുന്നു.
സംഭവത്തെ തുടർന്ന് നാട്ടുകാർ അധികൃതരെ അറിയിക്കുകയായിരുന്നു. ഉടനെ നാട്ടിക, ഗുരുവായൂർ ഫയർഫോഴ്‌സും അന്തിക്കാട് പോലീസും സ്ഥലത്തെത്തി ജെറിനെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.
Discussion about this post