എറണാകുളം : അപ്പാർട്ട്‌മെന്റിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കളമശേരി കൂനംതൈയിലെ അപ്പാർട്ട്‌മെന്റിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂർ ചൂണ്ടിക്കുഴി കോരോത്തുകുടി വീട്ടിൽ ജെയ്‌സി ഏബ്രഹാം (55) ആണ് കൊല്ലപ്പെട്ടത് .
കഴിഞ്ഞ ഞായറാഴ്ചയാണ് കൊലപാതകം ഉണ്ടായത.് സാഹചര്യതെളിവുകളിലെ സംശയം പോസ്റ്റുമോർട്ടം റിപ്പോർട്ടോടെ കൊലപാതകമാണെന്ന് പോലീസ് കഴിഞ്ഞ ദിവസം പോലീസ് സ്ഥിരീകരിച്ചിരുന്നു.
ഹെൽമറ്റ് ധരിച്ച യുവാവ് ഞായറാഴ്ച രാവിലെ 10.20 ന് അപ്പാർട്ട്‌മെന്റിന് മുന്നിലൂടെ പോവുന്നത് കണ്ടെത്തി. പിന്നീട് കുറച്ച് കഴിഞ്ഞ് പിന്നെയും യുവാവ് പോകുന്നത് വീഡിയോയിൽ കാണാം. ആദ്യം ധരിച്ചിരുന്ന ടീ ഷർട്ട് മാറ്റി മറ്റൊരു നിറത്തിലുള്ള ടീ ഷർട്ടാണ് തിരികെ വരുമ്പോൾ ധരിച്ചിരുന്നത് . ഇയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട് .
റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് ജെയ്‌സി. സാമ്പത്തിക തർക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു . തലയിലുള്ള ആഴത്തിലുള്ള മുറിവു കണ്ടതോടെ പോലീസിന് കൊലപാതകമാണോ എന്ന് സംശയമുണ്ടായിരുന്നു. മുഖം വികൃതമാക്കിയ രീതിയിലായിരുന്നു പരിക്കേറ്റിരുന്നത്. കൂടുതൽ വിവരങ്ങൾക്കായി അന്വേഷിച്ചു വരികയാണ് എന്ന് പോലീസ് പറഞ്ഞു.
Discussion about this post