കാലിഫോര്‍ണിയ: ഒരു വിമാനത്തിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയിലേക്ക് കുതിക്കുന്നു. നാളെ ഈ കൂറ്റന്‍ ഛിന്നഗ്രഹം ഭൂമിക്ക് വളരെ അരികിലെത്തും എന്ന് നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി മുന്നറിയിപ്പ് നല്‍കി. ‘2010 ഡബ്ല്യൂസി’ എന്നാണ് ഈ ഛിന്നഗ്രഹത്തിന്‍റെ പേര്.
ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ ഈ ഛിന്നഗ്രഹവും ഭൂമിയും തമ്മില്‍ 459,000 മൈലായിരിക്കും അകലമെന്ന് നാസ പറയുന്നു. അതുകൊണ്ട് തന്നെ, ഇത് ഭൂമിക്ക് വലിയ ഭീഷണിയാവില്ല.
അതേസമയം, മറ്റു രണ്ട് ഛിന്നഗ്രഹങ്ങള്‍ കൂടി ഇന്ന് ഭൂമിക്ക് അരികിലെത്തുമെന്നും നാസ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . 35 അടിയോളം വ്യാസമുള്ള ‘2020 വിഎക്‌സ്4’ ഛിന്നഗ്രഹം ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ അകലം 2,510,000 മൈല്‍ ഉണ്ടായിരിക്കും. 140 അടി വ്യാസമുള്ള മറ്റൊരു ഛിന്നഗ്രഹമായ ‘യുഡബ്ല്യൂ9’ ഉം ഭൂമിക്ക് സുരക്ഷിതമായ അകലത്തിലൂടെ കടന്നുപോകും. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും 3,210,000 മൈല്‍ അകലമുണ്ടായിരിക്കും ഇതിന്.
Discussion about this post