തിരുവനന്തപുരം: ഏറെ നാളായി ഭൂമിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞമ്പിളി അകലുന്നു. ഭൂമിയുടെ രണ്ടാം ചന്ദ്രന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന 2024 പിടി5 ഛിന്നഗ്രഹം ഉടന്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് അപ്രത്യക്ഷമാകും. സെപ്റ്റംബര്‍ 29 മുതല്‍ ഭൂമിയുടെ ഭ്രമണപഥത്തിലുണ്ടായിരുന്ന മിനി മൂണ്‍ കാണാനായി ഇനി 2055 വരെ കാത്തിരിക്കണം.
വളരെ കുറച്ച് നാളത്തേക്ക് ചന്ദ്രനെ പോലെ തന്നെ ഭൂമിയെ വലംവയ്ക്കുന്ന പ്രകൃതിദത്ത ഉപഗ്രഹമാണ് 2024 പിടി5 ഛിന്നഗ്രഹം.
2024 പിടി5 ഛിന്നഗ്രഹത്തെ ഭൂമിയുടെ താല്‍ക്കാലിക മിനി-മൂണ്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. നാസയുടെ അറ്റ്‌ലസ് ഓഗസ്റ്റ് 7ന് ആണ് ഇവനെ കണ്ടെത്തിയത്. 33 അടിയായിരുന്നു ഈ ഛിന്നഗ്രഹത്തിന്റെ ഏകദേശ വ്യാസം. നവംബര്‍ 25 വരെ ഈ ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തില്‍ തുടരും. ഭൂമിയുടെ യഥാര്‍ഥ ഉപഗ്രഹമായ ചന്ദ്രനേക്കാള്‍ വലിപ്പത്തില്‍ തീരെ കുഞ്ഞനാണ് 2024 പിടി5. എന്നാല്‍, ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിയതോടെ ശാസ്ത്രലോകത്തിന് വലിയ ആകാംക്ഷയാണ് ഇവന്‍ സമ്മാനിച്ചത്. അര്‍ജുന ഛിന്നഗ്രഹക്കൂട്ടത്തില്‍ ഉള്‍പ്പെടുന്ന 2024 പിടി5 ഭൂമിക്ക് യാതൊരു ഭീഷണിയുമില്ലാതെയാണ് രണ്ട് മാസക്കാലം ഭ്രമണം ചെയ്‌തത്.
Discussion about this post