കൊച്ചി : ഗോവ ഗവർണറും മുൻ ബിജെപി പ്രസിഡന്റുമായ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളക്കെതിരെ ശബരിമല പ്രക്ഷോഭ സമയത്ത് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദ് ചെയ്തു. യുവമോർച്ച സംസ്ഥാന കൗൺസിൽ യോഗത്തിൽ സംസാരിക്കവേ നടത്തിയ പരാമർശത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ശ്രീധരൻ പിള്ള സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി അനുകൂലമായി വിധി പറഞ്ഞത്.
സന്നിധാനത്ത് യുവതികൾ പ്രവേശിച്ചാൽ തുലാമാസ പൂജാ സമയത്ത് നട അടയ്ക്കുമെന്നും അങ്ങനെ വന്നാൽ അത് കോടതിയല.ക്ഷ്യമാകുമോ എന്ന് തന്ത്രി കണ്ഠര് രാജീവര് തന്നോട് ആരാഞ്ഞിരുന്നുവെന്നുമാണ് ശ്രീധരൻ പിള്ള പറഞ്ഞത്. ഹിന്ദുവിശ്വാസികൾക്കൊപ്പം നിന്ന് സർക്കാരിനെതിരെ പ്രതിഷേധിക്കാനുള്ള സുവർണാവസരമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുവമോർച്ച സംസ്ഥാന കൗൺസിൽ യോഗത്തിലായിരുന്നു പരാമർശം.
ശ്രീധരൻ പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് നന്മണ്ട സ്വദേശി നൽകിയ ഹർജിയിലായിരുന്നു പിണറായി സർക്കാർ ശ്രീധരൻ പിള്ളക്കെതിരെ കേസെടുത്തത്. അടച്ചിട്ട മുറിയിൽ പാർട്ടി പ്രവർത്തകരോട് സംസാരിച്ചതിൽ 505(1) ബി വകുപ്പ് ചുമത്താൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതി വിധികളെ ന്യായമായി വിമർശിക്കുന്നത് കോടതി അലക്ഷ്യമായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പ്രസംഗത്തിൽ പൊതുസമൂഹത്തെ കലാപത്തിനു പ്രേരിപ്പിക്കുന്നതൊന്നും ഇല്ലെന്നും വിധിയിൽ വ്യക്തമാക്കുന്നു.
Discussion about this post