എറണാകുളം: മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം വിവാഹിതനാകുന്നു. തന്റെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ പങ്കുവച്ച് താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി ഷിയാസ് എത്തിയിരിക്കുന്നത്.
ഫോട്ടോഷൂട്ടിന്‍റെ ബിടിഎസും ഷിയാസ് പങ്കുവെച്ചിട്ടുണ്ട്. നവംബര്‍ 25 ന് ആയിരിക്കും വിവാഹം. എന്നാല്‍ പെണ്‍കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ താരം സൂചിപ്പിച്ചിട്ടില്ല.
മലയാളത്തിലെ ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ഷിയാസ് ജനകീയനാവുന്നത്. ബിഗ് ബോസിന് ശേഷം സ്റ്റാര്‍ മാജിക് അടക്കം നിരവധി പരിപാടികളില്‍ താരം പങ്കെടുത്തിരുന്നു. ഇടയ്ക്ക് ഷിയാസ് വിവാഹിതനാവാന്‍ ഒരുങ്ങുകയും വിവാഹനിശ്ചയം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ ബന്ധം നടക്കാതെ പോവുകയായിരുന്നു.
Discussion about this post